അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആര്‍തര്‍ ആഷ്‌കിന്‍ (Arthur Ashkin), ഫ്രഞ്ച് എന്‍ജിനീയര്‍ ജെറാര്‍ഡ് മൗറൊ(Gerard Mourou), കനേഡിയന്‍ ശാസ്ത്രജ്ഞ ഡോണ സ്ട്രിക്‌ലാന്‍ഡ്(Donna Strickland) എന്നിവര്‍ ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം പങ്കിട്ടു.
പ്രത്യേകതരം ലേസര്‍ ക~ുപിടിച്ചതിനാണ് പുരസ്‌കാരം. നവീന ലേസര്‍ ശസ്ത്രക്രിയയ്ക്ക് വഴിതുറന്ന ക~ുപിടുത്തമാണ് ഇവര്‍ നട ത്തിയത്.
ഭൗതികശാസ്ത്ര നോബല്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ സ്ട്രിക്‌ലാന്‍ഡ്. മരിയ ഗോപ്പര്‍ട്ട് മേയര്‍ക്കും (Maria Goeppert-Mayer) മേരി ക്യൂറിക്കും(Marie Curie) ശേഷം ഇത്തവണയാണ് ഒരു വനിത ഭൗതികശാസ്ത്രത്തിന് നോബല്‍ സമ്മാനം നേടിയത്.
No comments:
Post a Comment