സാമ്പത്തികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ വില്യം നോഡ്‌ഹോസും (William Nordhaus) പോള്‍ റോമറും (Paul Romer) നേടി. കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക മുന്നേറ്റവും സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള ആശയങ്ങള്‍ അവതരിപ്പിച്ചതിനാണ് ഇവര്‍ സമ്മാനിതരായത്.
എല്ലാ രാജ്യങ്ങള്‍ക്കും അവിടെ നിന്നു പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തില്‍ 'കാര്‍ബണ്‍ ടാക്‌സ്' ഏര്‍പ്പെടുത്തണമെന്നതായിയിരുന്നു നോര്‍ഡ്ഹൗസിന്റെ സിദ്ധാന്തം. 'എന്‍ഡോജിനസ് ഗ്രോത്ത് തിയറി' എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന് അടിത്തറ പാകുന്ന നിരീക്ഷണങ്ങളുടെ തുടക്കം പോള്‍ റോമറില്‍ നിന്നാണ്. മനുഷ്യന്റെ കഴിവ്, പുതിയ ക~െത്തലുകള്‍, അറിവ് എന്നിവയിലേക്കു കൂടുതല്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കും കരുത്തേകുമെന്നതാണ് എന്‍ഡോജിനസ് ഗ്രോത്ത് തിയറിയുടെ അടിസ്ഥാനം. പത്തുലക്ഷം ഡോളറാണ് പുരസ്‌കാരത്തുക.
No comments:
Post a Comment