my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Tuesday, October 9, 2018

സാമ്പത്തികശാസ്ത്രത്തിനുള്ള 2018ലെ നോബല്‍ പുരസ്‌കാരം വില്യം നോഡ്‌ഹോസും പോള്‍ റോമറും. (Nobel prize in economics 2018 to William Nordhaus andPaul Romer)

സാമ്പത്തികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ വില്യം നോഡ്‌ഹോസും (William Nordhaus) പോള്‍ റോമറും (Paul Romer)  നേടി. കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക മുന്നേറ്റവും സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള ആശയങ്ങള്‍ അവതരിപ്പിച്ചതിനാണ് ഇവര്‍ സമ്മാനിതരായത്. 


എല്ലാ രാജ്യങ്ങള്‍ക്കും അവിടെ നിന്നു പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തില്‍ 'കാര്‍ബണ്‍ ടാക്‌സ്' ഏര്‍പ്പെടുത്തണമെന്നതായിയിരുന്നു നോര്‍ഡ്ഹൗസിന്റെ സിദ്ധാന്തം. 'എന്‍ഡോജിനസ് ഗ്രോത്ത് തിയറി' എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന് അടിത്തറ പാകുന്ന നിരീക്ഷണങ്ങളുടെ തുടക്കം പോള്‍ റോമറില്‍ നിന്നാണ്. മനുഷ്യന്റെ കഴിവ്, പുതിയ ക~െത്തലുകള്‍, അറിവ് എന്നിവയിലേക്കു കൂടുതല്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കും കരുത്തേകുമെന്നതാണ് എന്‍ഡോജിനസ് ഗ്രോത്ത് തിയറിയുടെ അടിസ്ഥാനം. പത്തുലക്ഷം ഡോളറാണ് പുരസ്‌കാരത്തുക.

Monday, October 8, 2018

സമാധാനത്തിനുള്ള 2018ലെ നോബല്‍ പുരസ്‌കാരം നാദിയാ മുറാദ്‌നും ഡോ. ഡെന്നിസ് മുക്‌വെഗെയ്ക്കും. (Dr. Denis Mukwege and Nadia Murad win Nobel Peace Prize 2018)

സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലും പീഡനങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും സമാന്തരലോകം തുറന്നുകാട്ടിയ സഹനപോരാളികള്‍ക്കു സമാധാന നൊബേല്‍ പുരസ്‌കാരം. 


നാദിയാ മുറാദ് (Nadia Murad), ഡോ. ഡെന്നിസ് മുക്‌വെഗെ (Dr. Denis Mukwege) എന്നിവര്‍ക്കാണു പുരസ്‌കാരം. ഐഎസ് ഭീകരതയില്‍നിന്നു രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഡോക്ടറാണ് ഡെന്നിസ് മുക്‌വെഗേ യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണു പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. കോംഗോയില്‍ ഗൈനക്കോളജിസ്റ്റായ ഡോ. ഡെന്നീസ് മുക്‌വെഗെ അതിക്രമത്തിനിരകളായ പതിനായിരക്കണക്കിനു സ്ത്രീകള്‍ക്കാണു ചികിത്സ നല്‍കിയത്. സംഘര്‍ഷങ്ങളില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്കൊപ്പം നിലകൊളളുകയും അക്രമങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയാകുകയും ചെയ്തു.
ഇറാഖില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ നാദിയയെ 2016ല്‍ ഐക്യരാഷ്ട്ര സംഘടന ഗുഡ്‌വില്‍ അംബാസഡറാക്കിയിരുന്നു. ഇറാഖിലെ സിന്‍ജാറിനു സമീപം കൊച്ചൊ ഗ്രാമവാസിയും യസീദി വിഭാഗക്കാരിക്കാരിയുമാണ് നാദിയ. യസീദി വിഭാഗക്കാര്‍ക്കെതിരെ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാദിയയുടെ പിതാവും ആറു സഹോദരന്മാരും കൊല്ലപ്പെട്ടു. നാദിയയെ അടക്കം സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി അടിമകളാക്കി വച്ചു. ഒടുവില്‍ ഐഎസിന്റെ കണ്ണുവെട്ടിച്ച് ആദ്യം കുര്‍ദിസ്ഥാനിലേക്കും പിന്നീട് ഇറാഖ് അതിര്‍ത്തി കടന്നു ജര്‍മനിയിലേക്കും അവള്‍ രക്ഷപ്പെടുകയായിരുന്നു. ഐഎസ് പിന്‍മാറിയശേഷം കൊച്ചൊ ഗ്രാമത്തിലെത്തിയ നാദിയയുടെ ആത്മകഥയാണ് 'ദ് ലാസ്റ്റ് ഗേള്‍'.

Saturday, October 6, 2018

രസതന്ത്രത്തിനുള്ള 2018ലെ നോബല്‍ പുരസ്‌കാരം ഫാന്‍സെസ്. എച്ച്. ആര്‍നോള്‍ഡ്, ജോര്‍ജ്. പി. സ്മിത്ത്, സര്‍ ഗ്രിഗറി വിന്റര്‍ എന്നിവര്‍ പങ്കിട്ടു. (Frances H.Arnold, George P. Smith and Sir Gregory Winter shared the Nobel Prize for Chemistry 2018)

രസതന്ത്രത്തിനുള്ള 2018ലെ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഫ്രാന്‍സെസ്. എച്ച്. ആര്‍നോള്‍ഡ് (Frances H.Arnold), ജോര്‍ജ്. പി. സ്മിത്ത് (George P. Smith), ബ്രിട്ടീഷുകാരനായ സര്‍ ഗ്രിഗറി വിന്റര്‍ (Sir Gregory  Winter) എന്നിവര്‍ നേടി. 


എന്‍സൈമുകളുടെ പരിണാമം, ബാക്ടീരിയോഫേജുകള്‍(bacteriophage a virus that infects bacteria) വൈറസ് ബാ ധയു~ാകുന്ന ബാക്ടീരിയകള്‍) എന്നിവയില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം. കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ഇവരുടെ പഠനം സഹായകരമായി. രസതന്ത്ര നോബല്‍ നേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാന്‍സെസ് എച്ച്. അര്‍ണോള്‍ഡ്.




ഭൗതികശാസ്ത്രത്തിനുള്ള 2018 ലെ നൊബല്‍ പുരസ്‌കാരം ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൗറൊ, ഡോണ സ്ട്രിക്‌ലാന്‍ഡ് എന്നിവര്‍ പങ്കിട്ടു. (Arthur Ashkin, Gerard Mourou and Donna Strickland shared the Nobel Prize for Physics 2018)

അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആര്‍തര്‍ ആഷ്‌കിന്‍ (Arthur Ashkin), ഫ്രഞ്ച് എന്‍ജിനീയര്‍ ജെറാര്‍ഡ് മൗറൊ(Gerard Mourou), കനേഡിയന്‍ ശാസ്ത്രജ്ഞ ഡോണ സ്ട്രിക്‌ലാന്‍ഡ്(Donna Strickland) എന്നിവര്‍ ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം പങ്കിട്ടു. 


പ്രത്യേകതരം ലേസര്‍ ക~ുപിടിച്ചതിനാണ് പുരസ്‌കാരം. നവീന ലേസര്‍ ശസ്ത്രക്രിയയ്ക്ക് വഴിതുറന്ന ക~ുപിടുത്തമാണ് ഇവര്‍ നട ത്തിയത്.
ഭൗതികശാസ്ത്ര നോബല്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ സ്ട്രിക്‌ലാന്‍ഡ്. മരിയ ഗോപ്പര്‍ട്ട് മേയര്‍ക്കും (Maria Goeppert-Mayer) മേരി ക്യൂറിക്കും(Marie Curie) ശേഷം ഇത്തവണയാണ് ഒരു വനിത ഭൗതികശാസ്ത്രത്തിന് നോബല്‍ സമ്മാനം നേടിയത്.

Friday, October 5, 2018

വൈദ്യശാസ്ത്രത്തിനുള്ള 2018 ലെ നൊബല്‍ പുരസ്‌കാരം ജയിംസ് പി.അലിസോണിനും ടസുകു ഹോന്‍ജോയ്ക്കും. (Nobel Prize in Physiology or Medicine 2018 to James P. Allison and Tasuku Honjo)

വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ ഗവേഷകനായ ജയിംസ് പി. അലിസോണ്‍ (James P. Allison), ജപ്പാന്‍കാരന്‍ ടസുകു ഹോന്‍ജോ (Tasuku Honjo) എന്നിവര്‍ പങ്കിട്ടു. 

Tasuku Honjo and James P. Allison
കാന്‍സര്‍ ചികിത്സയിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെ പൊരുതാന്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന്റെ 'ബ്രേക്ക് അഴിച്ചുവിടാന്‍' സഹായകമായ കണ്ടെത്തലാണ് അലിസോണ്‍ നടത്തിയത്! കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനണ്ടാണു ഹോന്‍ജോയ്ക്കു പുരസ്‌കാരം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുണ്ടം വിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസോണിനു പുരസ്‌കാരം. പുതിയ കണ്ടെത്തലോടെ 'ഇമ്യൂണ്‍ ചെക്ക്‌പോയിന്റ് തെറാപ്പി'യില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാവും എന്നാണ് ഗവേഷകലോകത്തിന്റെ പ്രതീക്ഷ. കാന്‍സര്‍ ചികിത്സയില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ചികിത്സാരീതി തന്നെ മാറ്റിമറിക്കുന്നതായി പുതിയ കണ്ടെത്തലുകള്‍.


Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers