my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Monday, October 24, 2016

റേഷന്‍ കാര്‍ഡ് (Ration Card) വിവരങ്ങള്‍ പരിശോധിക്കാം

നിങ്ങളുടെ പുതിയ റേഷന്‍ കാര്‍ഡില്‍ ( Ration Card ) ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.






Friday, March 18, 2016

ഏബല്‍ പുരസ്‌കാരം ആന്‍ഡ്രൂ വൈല്‍സിന്.

ഗണിത നോബെല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏബല്‍ പുരസ്‌കാരം ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ വൈല്‍സ് നേടി. 4.57 കോടി രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരമാണിത്. 
ആന്‍ഡ്രൂ വൈല്‍സ്
1637ല്‍ വിഖ്യാത ഫ്രഞ്ച് ഗണിതജ്ഞന്‍ പിയര്‍ ദെ ഫെര്‍മ (Pierre de Fermat) മുന്നോട്ടുവച്ച ഒരു ഗണിത പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിനാണ് ആന്‍ഡ്രൂ വൈല്‍സ് സമ്മാനിതനായത്. ഫെര്‍മയുടെ അവസാന സിദ്ധാന്തം (Fermat's Last Theorem) എന്നാണിത് അറിയപ്പെട്ടത്.
പിയര്‍ ദെ ഫെര്‍മ
മഹാന്മാരായ പ്രതിഭകള്‍ പോലും തലകുനിച്ച, ഗണിത ചരിത്രത്തിലെതന്നെ ഏറ്റവും വിഷമം പിടിച്ചവയിലൊന്നായ, ഈ പ്രശ്‌നത്തിന് 350 വര്‍ഷങ്ങള്‍ക്കിപ്പുറം 1994ല്‍ ആന്‍ഡ്രൂ വൈല്‍സ് പരിഹാരം കണ്ടെത്തുകയായിരുന്നു. സ്വപ്‌നതുല്ല്യമായ ആ നേട്ടത്തെ പുരസ്‌കരിച്ചാണ് ഏബല്‍ സമ്മാനം അദ്ദേഹത്തിന് നല്‍കപ്പെടുന്നത്. നോര്‍വീജിയന്‍ ്അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ലെറ്റേഴ്‌സ് ആണ് സമ്മാനം നല്‍കുന്നത്.
ബ്രിട്ടനിലെ പ്രസിദ്ധമായ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണിദ്ദേഹം. കേംബ്രിഡ്ജിലായിരുന്നു ജനനം.

Tuesday, March 1, 2016

2015ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രധാന പുരസ്‌കാരങ്ങള്‍ ചുവടെ:

മികച്ച ചിത്രം: 'ഒഴിവു ദിവസത്തെ കളി' (സംവിധാനം: സനല്‍കുമാര്‍ ശശീധരന്‍)
സംവിധായകന്‍: മാര്‍ട്ടിന്‍ പ്രക്കാട് (ചാര്‍ളി) 
നടന്‍: ദുല്‍ഖര്‍ സല്‍മാന്‍ (ചാര്‍ളി)

നടി: പാര്‍വ്വതി (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍)
സ്വഭാവനടന്‍: പ്രേം പ്രകാശ് (നിര്‍ണായകം)
സ്വഭാവനടി: അഞ്ജലി പി.വി (ബെന്‍)
കലാമൂല്യമുള്ള ജനപ്രിയ ചിത്രം : എന്ന് നിന്റെ മൊയ്തീന്‍

പ്രത്യേക ജൂറി അവാര്‍ഡ് :  ജയസൂര്യ (ലുക്കാചുപ്പി, സുസു സുധീവാത്മീകം) ജോയ് മാത്യൂ (മോഹവലയം)
ജോസഫ് ജോര്‍ജ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി)
ശ്രേയാ ജയദീപ് (അമര്‍ അക്ബര്‍ ആന്റെണി)
മികച്ച ബാലതാരം (ആണ്‍): ഗൗരവ് ജി മേനോന്‍ (ബെന്‍)
മികച്ച ബാലതാരം (പെണ്‍): ജാനകിമേനോന്‍ (മാല്‍ഗുഡി ഡേയ്‌സ്) തിരക്കഥാകൃത്ത്: ഉണ്ണി.ആര്‍, മാര്‍ട്ടിന്‍പ്രക്കാട്ട്
കഥാകൃത്ത്: ഹരികുമാര്‍ (കാറ്റും മഴയും)
ക്യാമറമാന്‍: ജോമോന്‍ ടി ജോണ്‍ (ചാര്‍ളി, എന്ന് നിന്റെ് മൊയ്തീന്‍)
മികച്ച ഗായകന്‍: പി.ജയചന്ദ്രന്‍ (ശാരദാംപരം...)
മികച്ച ഗായിക: മധുശ്രീ നാരായണന്‍ (ഇടവപ്പാതിയിലെ ഗാനം)
ഗാനരചന: റഫീഖ് അഹമ്മദ് കാത്തിരുന്നു കാത്തിരുന്നു (എന്ന് നിന്റെ മൊയ്തീന്‍)
സംഗീതസംവിധാനം: രമേശ് നാരായണന്‍ (ഇടവപ്പാതി, എന്ന് നിന്റെ മൊയ്തീന്‍)
പശ്ചാത്തലസംഗീതം: ബിജി ബാല്‍ (പത്തേമാരി, നീന)
നവാഗത സംവിധായക:  ശ്രീബാല കെ മേനോന്‍...

Monday, February 29, 2016

ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.




അമേരിക്കയിലെ ലോസ്ഏഞ്ചലസിലെ ഹോളിവുഡില്‍ നടന്ന ചടങ്ങിലാണ് 88-ാമത്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രധാന പുരസ്‌കാരങ്ങള്‍ ചുവടെ:
1. മികച്ച ചിത്രം: സ്‌പോട്‌ലൈറ്റ്
മികച്ച തിരക്കഥാ പുരസ്‌കാരം നേടിയ ടോം മകാര്‍ത്തി സ്‌പോട്‌ലൈറ്റിന്റെ പോസ്റ്ററിനരികില്‍.

2. മികച്ച സംവിധായകന്‍: അലയാന്‍ഡ്രോ ജി. ഇനാറിറ്റു (ചിത്രം: ദി റവ്‌നന്റ്)
ഇനാറിറ്റു
3. മികച്ച നടന്‍: ലിയനാര്‍ഡോ ഡികാപ്രിയോ (ചിത്രം: ദി റവ്‌നന്റ്)
മികച്ച നടനുള്ള പുരസ്‌കാരം നേടിയ ലിയനാര്‍ഡോ ഡികാപ്രിയോ ദി റവ്‌നന്റ് എന്ന ചിത്രത്തില്‍.
4. മികച്ച നടി: ബ്രീ ലാര്‍സന്‍ (ചിത്രം: റൂം)
 ബ്രീ ലാര്‍സന്‍
5. മികച്ച സഹനടന്‍: മാര്‍ക് റയ്‌ലാന്‍സ് (ചിത്രം: ബ്രിജ് ഓഫ് സ്‌പൈസ്)
6. മികച്ച സഹനടി: അലിസിയ വികാന്‍ഡര്‍ (ചിത്രം: ദി ഡാനിഷ് ഗേള്‍)
7. മികച്ച തിരക്കഥ: ടോം മകാര്‍ത്തി (ചിത്രം: സ്‌പോട്‌ലൈറ്റ്)
8. മികച്ച എഡിറ്റിംഗ്: മാര്‍ഗരറ്റ് സ്‌ക്‌സല്‍ (ചിത്രം: മാഡ് മാക്‌സ്: ഫ്യൂറി റോഡ്)
9. മികച്ച സിനിമറ്റോഗ്രഫി: ഇമ്മാനുവല്‍ ലുബസ്‌കി (ചിത്രം: ദി റവ്‌നന്റ്)
10. മികച്ച വിദേശഭാഷാ ചിത്രം: സണ്‍ ഓഫ് സോള്‍ (ഹംഗറി)
'മാഡ് മാക്‌സ്: ഫ്യൂറി റോഡ്' എന്ന ചിത്രം മൊത്തം ആറ് അവാര്‍ഡുകള്‍ നേടി. 'ദി റവ്‌നന്റ്' മൂന്നും 'സ്‌പോട്‌ലൈറ്റ്' ര~ും അവാര്‍ഡുകള്‍ നേടി.

Monday, January 25, 2016

2016ന്റെ വരവ് കലാ ലോകത്തിന് നഷ്ടവുമായി...

2016 ഭാരത കലാലോകത്തിന് തീരാ നഷ്ടങ്ങളുമായാണ് കടന്നുവന്നത്. ആദ്യം നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നടനവിസ്മയം മൃണാളിനി സാരാഭായ്. പിന്നെ തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് തനതായ അഭിനയമുദ്ര പതിപ്പിച്ച മലയാളികളുടെ സ്വന്തം കല്‍പ്പന. 


മൃണാളിനി സാരാഭായിയും മലയാളിയായിരുന്നു. 1918 മെയ് 11ന് കേരളത്തില്‍ പാലക്കാട്ടാണ് മൃണാളിനി ജനിച്ചത്. സ്വാതന്ത്ര്യസമര പ്രവര്‍ത്തകയും പാരലമെന്റ്ംഗവുമായിരുന്ന അമ്മു സ്വാമിനാഥന്‍ മാതാവും, ഡോ. സുബ്ബരാമ സ്വാമിനാഥന്‍ പിതാവുമായിരുന്നു. പ്രശസ്ത സ്വാതന്ത്ര്യസമര പോരാളി ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്. പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ പിതാവെന്ന് കീര്‍ത്ത് നേടിയ വ്യക്തിയുമായ വിക്രം സാരാഭായിയാണ് മൃണാളിനിയുടെ ഭര്‍ത്താവ്. മകള്‍ മല്ലിക സാരാഭായിയും പ്രശസ്തയായ ലര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍  ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോര്‍മിംഗ് ഡാന്‍സ് എന്ന സ്ഥാപനം പടുത്തുയര്‍ത്തിയത് മൃണാളിനിയാണ്. 1992ല്‍ പദ്മഭൂഷണ്‍, 1965ല്‍ പദ്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ഈ അനുഗൃഹീത കലാകാരിയെ ബഹുമാനിച്ചിട്ടുണ്ട്. 97-ാം വയസ്സിലാണ് മരണം.
കല്‍പന രഞ്ജിനി എന്ന കല്‍പന പ്രശസ്ത നാടക പ്രവര്‍ത്തകരായിരുന്ന ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി 965 ഒക്ടോബര്‍ 5ന് ജനിച്ചു.  കൊച്ചുകുട്ടിയായിരിക്കെ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് കലാ ജീവിതത്തിന് തുടക്കം കുറിച്ചു. 1980ല്‍ ജി. അരവിന്ദന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിലൂടെ മുഖ്യധാരയിലെത്തി. ഞാന്‍ കല്പന ജീവചരിത്രം. തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും കല്‍പനയ്ക്ക് ലഭിച്ചു. പ്രശസ്ത നടിമാരായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. 
മണ്‍മറഞ്ഞ ഈ അതുല്യപ്രതിഭകള്‍ക്ക് പ്രണാമം...

Wednesday, January 20, 2016

ഇന്ത്യന്‍ നാവിഗേഷന്‍ ഉപഗ്രഹശൃംഖലയിലെ അഞ്ചാം കണ്ണിയും തയാര്‍

ഗതി നിര്‍ണയ ഉപഗ്രഹ ശ്രേണിയിലെ അഞ്ചാമത്തെ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ചുകൊണ്ട് ഇന്ത്യ തദ്ദേശീയമായ ജിപിഎസ് എന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി മുന്നേറി. ഐആര്‍എന്‍എസ്എസ് - 1ഇ എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് ശ്രീഹരിക്കോട്ടയില്‍ നടന്നത്. പിഎസ്എല്‍വി-31 റോക്കറ്റിലായിരുന്നു വിക്ഷേപണം.

സ്വന്തം നാവിഗേഷന്‍ സംവിധാനത്തിനായി ഏഴ് ഉപഗ്രഹങ്ങളടങ്ങിയ ശൃംഖലയാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് ഇന്ത്യ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം () എന്നാണ് പേര്. ഈ പദ്ധതിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം, ഐആര്‍എന്‍എസ്എസ് - 1എ 2013 ജൂലൈയിലാണ് വിക്ഷേപിച്ചത്. നാലാമത്തേത് (ഐആര്‍എന്‍എസ്എസ് - 1ഡി) 2015 മാര്‍ച്ചിലും. 
നിലവില്‍ അമേരിക്കയുടെ ജിപിഎസ് ശൃംഖലയും റഷ്യയുടെ ഗ്ലോനാസ്സുമാണ് ഗതിനിര്‍ണയത്തിനായി ലോകരാജ്യങ്ങളെല്ലാം തന്നെ ഉപയോഗപ്പെടുത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഐആര്‍എന്‍എസ്എസ് സംവിധാനം പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ നമ്മുടെ രാജ്യത്തിന് സ്വന്തം ഗതിനിര്‍ണയ സംവിധാനം ഉപയോഗപ്പെടുത്താനാകും.

Monday, January 18, 2016

ബഹിരാകാശത്തും പൂ വിരിഞ്ഞു.

ബഹിരാകാശത്ത് വസന്തം വിരിഞ്ഞു.! സംശയിക്കേണ്ട, ബഹിരാകാശത്ത് പൂ വിരിഞ്ഞിരിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള സീനിയ പൂവാണ് ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പമെന്ന വിശേഷണത്തിനര്‍ഹമായത്. നാസ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലിയാണ് പൂവിന്റെ ചിത്രം ട്വിറ്ററിലൂടെ ലോകത്തെ കാണിച്ചത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വെജി ലാബിലാണ് ഈ പുഷ്പം വിരിഞ്ഞത്. ലാബില്‍ ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ള എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തിന്റെ പ്രതീതിയുണ്ടാക്കിയാണ് ചെടി വളര്‍ത്തിയെടുത്തത്. 2014 മെയ് മാസത്തിലാണ് ഇത്തരത്തിലൊരു ലാബ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥാപിച്ചത്. സൂര്യപ്രകാശവും ഗുരുത്വാകര്‍ണവുമൊന്നുമില്ലാത്ത അവസ്ഥയില്‍ എങ്ങനെ ചെടികള്‍ വളര്‍ത്താം എന്ന പഠനമായിരുന്നു ലക്ഷ്യം. ചീരയിനത്തിലുള്ള ഒരു ചെടി ആദ്യം നട്ടെങ്കിലും അത് വിജയിച്ചില്ല. എന്നാല്‍ രണ്ടാമതൊന്ന് വിജയത്തിലെത്തിയിരുന്നു. 
ഏതായാലും ബഹിരാകാശത്ത് പച്ചക്കറികളും മറ്റും നന്നായി വളര്‍ത്തിയെടുക്കാനായാല്‍ ശാസ്ത്രജ്ഞര്‍ക്ക് അവിടെ കൂടുതല്‍ കാലം തങ്ങി പരീക്ഷണങ്ങളും മറ്റും നടത്താനുള്ള സാഹചര്യമുണ്ടാവും. കൂടാതെ ബഹിരാകാശത്തേക്കും മറ്റും കുടിയേറാനുള്ള സാഹചര്യങ്ങളും തെളിഞ്ഞു വരികയാണ്!

Wednesday, January 6, 2016

ആവര്‍ത്തനപ്പട്ടിക ഇനി പഴയ പട്ടികയല്ല...!

നാം പഠിച്ച ആവര്‍ത്തനപ്പട്ടിക ഇനി അതുപോലെയല്ല. ആവര്‍ത്തനപ്പട്ടികയില്‍ പുതിയ അതിഥികളെ ചേര്‍ത്തു കഴിഞ്ഞു. പുതിയ അതിഥികള്‍ മൂലകം 113, 115, 117, 118 എന്നിവയാണ്. ജപ്പാന്‍, റഷ്യ, അമേരിക്ക എന്നിവടങ്ങളിലെ ഗവേഷകരാണ് ഇവ കണ്ടെത്തിയത്. 

പുതിയ മൂലകങ്ങള്‍ കണ്ടെത്തിയാല്‍ അത് സ്ഥിരീകരിച്ച് അംഗീകാരം നല്‍കേണ്ടത്  (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി) എന്ന അന്താരാഷ്ട്ര സംഘടനയാണ്. പുതിയ മൂലകങ്ങള്‍ അംഗീകരിച്ച് ആവര്‍ത്തനപ്പട്ടികയില്‍ ചേര്‍ത്തു കഴിഞ്ഞു.
2011 ല്‍ മൂലകം 114, മൂലകം 116 എന്നീ ഭാരമേറിയ മൂലകങ്ങള്‍ ഉള്‍പ്പെടുത്തിയശേഷം ഇതാദ്യമായാണ് ആവര്‍ത്തനപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നത്.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers