ഗണിത നോബെല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏബല്‍ പുരസ്‌കാരം ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ വൈല്‍സ് നേടി. 4.57 കോടി രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരമാണിത്.
ആന്‍ഡ്രൂ വൈല്‍സ് |
1637ല്‍ വിഖ്യാത ഫ്രഞ്ച് ഗണിതജ്ഞന്‍ പിയര്‍ ദെ ഫെര്‍മ (Pierre de Fermat) മുന്നോട്ടുവച്ച ഒരു ഗണിത പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിനാണ് ആന്‍ഡ്രൂ വൈല്‍സ് സമ്മാനിതനായത്. ഫെര്‍മയുടെ അവസാന സിദ്ധാന്തം (Fermat's Last Theorem) എന്നാണിത് അറിയപ്പെട്ടത്.
പിയര്‍ ദെ ഫെര്‍മ |
മഹാന്മാരായ പ്രതിഭകള്‍ പോലും തലകുനിച്ച, ഗണിത ചരിത്രത്തിലെതന്നെ ഏറ്റവും വിഷമം പിടിച്ചവയിലൊന്നായ, ഈ പ്രശ്‌നത്തിന് 350 വര്‍ഷങ്ങള്‍ക്കിപ്പുറം 1994ല്‍ ആന്‍ഡ്രൂ വൈല്‍സ് പരിഹാരം കണ്ടെത്തുകയായിരുന്നു. സ്വപ്‌നതുല്ല്യമായ ആ നേട്ടത്തെ പുരസ്‌കരിച്ചാണ് ഏബല്‍ സമ്മാനം അദ്ദേഹത്തിന് നല്‍കപ്പെടുന്നത്. നോര്‍വീജിയന്‍ ്അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ലെറ്റേഴ്‌സ് ആണ് സമ്മാനം നല്‍കുന്നത്.
ബ്രിട്ടനിലെ പ്രസിദ്ധമായ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണിദ്ദേഹം. കേംബ്രിഡ്ജിലായിരുന്നു ജനനം.
No comments:
Post a Comment