ഗതി നിര്‍ണയ ഉപഗ്രഹ ശ്രേണിയിലെ അഞ്ചാമത്തെ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ചുകൊണ്ട് ഇന്ത്യ തദ്ദേശീയമായ ജിപിഎസ് എന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി മുന്നേറി. ഐആര്‍എന്‍എസ്എസ് - 1ഇ എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് ശ്രീഹരിക്കോട്ടയില്‍ നടന്നത്. പിഎസ്എല്‍വി-31 റോക്കറ്റിലായിരുന്നു വിക്ഷേപണം.
സ്വന്തം നാവിഗേഷന്‍ സംവിധാനത്തിനായി ഏഴ് ഉപഗ്രഹങ്ങളടങ്ങിയ ശൃംഖലയാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് ഇന്ത്യ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം () എന്നാണ് പേര്. ഈ പദ്ധതിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം, ഐആര്‍എന്‍എസ്എസ് - 1എ 2013 ജൂലൈയിലാണ് വിക്ഷേപിച്ചത്. നാലാമത്തേത് (ഐആര്‍എന്‍എസ്എസ് - 1ഡി) 2015 മാര്‍ച്ചിലും.
നിലവില്‍ അമേരിക്കയുടെ ജിപിഎസ് ശൃംഖലയും റഷ്യയുടെ ഗ്ലോനാസ്സുമാണ് ഗതിനിര്‍ണയത്തിനായി ലോകരാജ്യങ്ങളെല്ലാം തന്നെ ഉപയോഗപ്പെടുത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഐആര്‍എന്‍എസ്എസ് സംവിധാനം പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ നമ്മുടെ രാജ്യത്തിന് സ്വന്തം ഗതിനിര്‍ണയ സംവിധാനം ഉപയോഗപ്പെടുത്താനാകും.
No comments:
Post a Comment