നാം പഠിച്ച ആവര്‍ത്തനപ്പട്ടിക ഇനി അതുപോലെയല്ല. ആവര്‍ത്തനപ്പട്ടികയില്‍ പുതിയ അതിഥികളെ ചേര്‍ത്തു കഴിഞ്ഞു. പുതിയ അതിഥികള്‍ മൂലകം 113, 115, 117, 118 എന്നിവയാണ്. ജപ്പാന്, റഷ്യ, അമേരിക്ക എന്നിവടങ്ങളിലെ ഗവേഷകരാണ് ഇവ കണ്ടെത്തിയത്.
പുതിയ മൂലകങ്ങള്‍ കണ്ടെത്തിയാല്‍ അത് സ്ഥിരീകരിച്ച് അംഗീകാരം നല്‍കേണ്ടത് (ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി) എന്ന അന്താരാഷ്ട്ര സംഘടനയാണ്. പുതിയ മൂലകങ്ങള്‍ അംഗീകരിച്ച് ആവര്‍ത്തനപ്പട്ടികയില്‍ ചേര്‍ത്തു കഴിഞ്ഞു.
2011 ല്‍ മൂലകം 114, മൂലകം 116 എന്നീ ഭാരമേറിയ മൂലകങ്ങള്‍ ഉള്‍പ്പെടുത്തിയശേഷം ഇതാദ്യമായാണ് ആവര്‍ത്തനപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നത്.
No comments:
Post a Comment