2016 ഭാരത കലാലോകത്തിന് തീരാ നഷ്ടങ്ങളുമായാണ് കടന്നുവന്നത്. ആദ്യം നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നടനവിസ്മയം മൃണാളിനി സാരാഭായ്. പിന്നെ തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് തനതായ അഭിനയമുദ്ര പതിപ്പിച്ച മലയാളികളുടെ സ്വന്തം കല്‍പ്പന.
മൃണാളിനി സാരാഭായിയും മലയാളിയായിരുന്നു. 1918 മെയ് 11ന് കേരളത്തില്‍ പാലക്കാട്ടാണ് മൃണാളിനി ജനിച്ചത്. സ്വാതന്ത്ര്യസമര പ്രവര്‍ത്തകയും പാരലമെന്റ്ംഗവുമായിരുന്ന അമ്മു സ്വാമിനാഥന്‍ മാതാവും, ഡോ. സുബ്ബരാമ സ്വാമിനാഥന്‍ പിതാവുമായിരുന്നു. പ്രശസ്ത സ്വാതന്ത്ര്യസമര പോരാളി ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്. പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ പിതാവെന്ന് കീര്‍ത്ത് നേടിയ വ്യക്തിയുമായ വിക്രം സാരാഭായിയാണ് മൃണാളിനിയുടെ ഭര്‍ത്താവ്. മകള്‍ മല്ലിക സാരാഭായിയും പ്രശസ്തയായ ലര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോര്‍മിംഗ് ഡാന്‍സ് എന്ന സ്ഥാപനം പടുത്തുയര്‍ത്തിയത് മൃണാളിനിയാണ്. 1992ല്‍ പദ്മഭൂഷണ്‍, 1965ല്‍ പദ്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ഈ അനുഗൃഹീത കലാകാരിയെ ബഹുമാനിച്ചിട്ടുണ്ട്. 97-ാം വയസ്സിലാണ് മരണം.
കല്‍പന രഞ്ജിനി എന്ന കല്‍പന പ്രശസ്ത നാടക പ്രവര്‍ത്തകരായിരുന്ന ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി 965 ഒക്ടോബര്‍ 5ന് ജനിച്ചു. കൊച്ചുകുട്ടിയായിരിക്കെ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് കലാ ജീവിതത്തിന് തുടക്കം കുറിച്ചു. 1980ല്‍ ജി. അരവിന്ദന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിലൂടെ മുഖ്യധാരയിലെത്തി. ഞാന്‍ കല്പന ജീവചരിത്രം. തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും കല്‍പനയ്ക്ക് ലഭിച്ചു. പ്രശസ്ത നടിമാരായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്.
മണ്‍മറഞ്ഞ ഈ അതുല്യപ്രതിഭകള്‍ക്ക് പ്രണാമം...
No comments:
Post a Comment