ബഹിരാകാശത്ത് വസന്തം വിരിഞ്ഞു.! സംശയിക്കേണ്ട, ബഹിരാകാശത്ത് പൂ വിരിഞ്ഞിരിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള സീനിയ പൂവാണ് ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പമെന്ന വിശേഷണത്തിനര്‍ഹമായത്. നാസ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലിയാണ് പൂവിന്റെ ചിത്രം ട്വിറ്ററിലൂടെ ലോകത്തെ കാണിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വെജി ലാബിലാണ് ഈ പുഷ്പം വിരിഞ്ഞത്. ലാബില്‍ ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ള എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തിന്റെ പ്രതീതിയുണ്ടാക്കിയാണ് ചെടി വളര്‍ത്തിയെടുത്തത്. 2014 മെയ് മാസത്തിലാണ് ഇത്തരത്തിലൊരു ലാബ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥാപിച്ചത്. സൂര്യപ്രകാശവും ഗുരുത്വാകര്‍ണവുമൊന്നുമില്ലാത്ത അവസ്ഥയില്‍ എങ്ങനെ ചെടികള്‍ വളര്‍ത്താം എന്ന പഠനമായിരുന്നു ലക്ഷ്യം. ചീരയിനത്തിലുള്ള ഒരു ചെടി ആദ്യം നട്ടെങ്കിലും അത് വിജയിച്ചില്ല. എന്നാല്‍ രണ്ടാമതൊന്ന് വിജയത്തിലെത്തിയിരുന്നു.
ഏതായാലും ബഹിരാകാശത്ത് പച്ചക്കറികളും മറ്റും നന്നായി വളര്‍ത്തിയെടുക്കാനായാല്‍ ശാസ്ത്രജ്ഞര്‍ക്ക് അവിടെ കൂടുതല്‍ കാലം തങ്ങി പരീക്ഷണങ്ങളും മറ്റും നടത്താനുള്ള സാഹചര്യമുണ്ടാവും. കൂടാതെ ബഹിരാകാശത്തേക്കും മറ്റും കുടിയേറാനുള്ള സാഹചര്യങ്ങളും തെളിഞ്ഞു വരികയാണ്!
Unbelievable
ReplyDelete