കേരള നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ജി. കാര്‍ത്തികേയന്‍ അന്തരിച്ചു. കരളിലെ അര്‍ബുദ ത്തെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.
1949 ജനുവരി 20 ന് വര്‍ക്കലയില്‍ എന്‍. പി. ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മൂത്ത മകനായി ജനിച്ചു. സാമ്പത്തികശാസ്ത്രത്തിലും തുടര്‍ന്ന് നിയമത്തിലും ബിരുദം നേടി.
കെ. എസ്. യു. വിലൂടെ രാഷ്ട്രീയരംഗത്തെത്തി. കെ. എസ്. യു. സംസ്ഥാനപ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് വിജയിച്ച് ആദ്യമായി എംഎല്‍എ ആയ കാര്‍ത്തികേയന്‍ ആറു തവണ എംഎല്‍എ ആയിട്ടുണ്ട്. രണ്ടുവട്ടം മന്ത്രിയുമായി. 1995ല്‍ എ. കെ. ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പും 2001ല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്, സാംസ്‌കാരിക വകുപ്പുകളും കൈകാര്യം ചെയ്തു.
ഭാര്യ ഡോ. എം. ടി. സുലേഖ. മക്കള്‍ അനന്ദപത്മനാഭന്‍, ശബരീനാഥന്‍.
No comments:
Post a Comment