രാജസ്ഥാന്‍ സ്വദേശിയായ രാജേന്ദ്ര സിംഗിന് അന്താരാഷ്ട്ര പ്രശസ്തമായ സ്റ്റോക്‌ഹോം വാട്ടര്‍ പ്രൈസ്.
ജലസംരക്ഷണരംഗത്തെ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന പുരസ്‌കാര മാണിത്. നൂതനങ്ങളായ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും അതു വഴി ഇന്ത്യന്‍ ഗ്രാമങ്ങളെ ശാക്തീകരിക്കാന്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളുമാണ് 'ജലമനുഷ്യന്‍' എന്ന പേരില്‍ പ്രസിദ്ധി നേടിയ രാജേന്ദ്ര സിംഗിന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്.
സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 1991ല്‍ ഏര്‍പ്പെടു ത്തയതാണീ അവാര്‍ഡ്. 150,000 ഡോളര്‍ സമ്മാനത്തുകയും പ്രശസ്തിപത്രവും അടങ്ങുന്നതാണിത്. ഓഗസ്റ്റ് 26ന് സ്വീഡനില്‍ ആരംഭിക്കുന്ന വേള്‍ഡ് വാട്ടര്‍ വീക്കില്‍ വച്ച് സ്വീഡിഷ് രാജാവ് പു രസ്‌കാരം സമ്മാനിക്കും.
ജലമനുഷ്യന്‍ (‘Water Man’) എന്നത് രാജേന്ദ്രസിംഗിന് വെറുമൊരു വിളിപ്പേരല്ല. ജലസംരക്ഷണത്തിന് സ്വജീവിതം ഉഴിഞ്ഞുവച്ച ഒരു കര്‍മയോഗിക്ക് ഇത് സ്വാഭാവികമായ നാമലബ്ധി മാത്രം. 2001ല്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് റമോണ്‍ മഗ്‌സസെ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ 1959 ഓഗസ്റ്റ് 6നാണ് രാജേന്ദ്ര സിംഗ് ജനിച്ചത്. 1975ല്‍ ഇദ്ദേഹം രൂപീകരിച്ച തരുണ്‍ ഭാരത് സംഘ് (TBS) എന്ന സംഘടനയ്ക്ക് കീഴിലാണ് പ്രവര്‍ത്തനം.
No comments:
Post a Comment