ഐആര്‍എന്‍എസ്എസ് (IRNSS) അഥവാ ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം പ്രവര്‍ത്തനക്ഷമമാകുന്നു.
2015 മാര്‍ച്ച് 28-ാം തീയതി നടന്ന IRNSS 1-D സാറ്റലൈറ്റ് വിക്ഷേപണത്തോടെയാണിത് സാധ്യമായത്. പിഎസ്എല്‍വി സി-27 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒ യുടെ പുതിയ ചെയര്‍മാന്‍ എ. എസ്. അരുണ്‍കുമാര്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ വിക്ഷേപണമായിരുന്നു ഇത്.
അമേരിക്കയുടെ ജി.പി.എസ്. (GPS) സംവിധാനത്തിന്റെ ഇന്ത്യന്‍ പതിപ്പ് എന്നാണിത് അറിയപ്പെടുന്നത്. ജിപിഎസ് ആഗോള കവറേജ് നല്‍കുമ്പോള്‍ IRNSS റീജണല്‍ കവറേജാണിപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത് എന്ന വ്യത്യാസം മാത്രം. ഏഴ് സാറ്റലൈറ്റുകള്‍ അടങ്ങിയ IRNSS സീരീസിലെ നാലാമത്തെ സാറ്റലൈറ്റാണ് ഇപ്പോള്‍ വിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ ലോകം മുഴുവന്‍ ഇതിന്റെ കീഴില്‍ വരും. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം IRNSS-1A ജൂലൈ 1, 2013നും രണ്ടാമത്തേത് IRNSS -1B ഏപ്രില്‍ 4, 2014നും മൂന്നാമത്തേത് IRNSS -1C ഒക്ടോബര്‍ 16, 2014നും വിക്ഷേപിച്ചിരുന്നു.
No comments:
Post a Comment