മനുഷ്യന്റേതെന്ന് കരുതുന്ന ഏറ്റവും പഴക്കം ചെന്ന ഫോസില്‍ കുഴിച്ചെടുത്തു. 2.8 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന കീഴ്ത്താടിയെല്ലും പല്ലുകളുമാണ് ആഫ്രിക്കന്‍ രാജ്യമായ എത്യോപിയയില്‍ ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശാസ്തസംഘത്തിന് ലഭിച്ചത്. മനുഷ്യ പരിണാമചരിത്രരേഖയിലെ സുപ്രധാനമായൊരു വിടവ് നികത്തുന്ന കണ്ടെത്തലാണിത്.
അമേരിക്കയിലെ നെവാദ സര്‍വകലാശാലയിലെ നരവംശ ശാസ്ത്രജ്ഞന്‍ ബ്രയാന്‍ വില്‍മോറും സംഘവുമാണ് കണ്ടെത്തലിനു പിന്നില്‍. ഒരു സംഘം എത്യോപ്യന്‍ ഗവേഷകരും ഇവരോടൊപ്പം സഹകരിച്ചു. എത്യോപ്യയിലെ എഫാര്‍ എന്ന മേഖലയിലാണ് പര്യവേക്ഷണം നടത്തിയത്. ഇതിനു മുന്‍പ് കണ്ടെത്തിയിട്ടുള്ള മനുഷ്യ ഫോസിലുകളെ വച്ച് നോക്കുമ്പോള്‍ അവയെക്കാളും 4 ലക്ഷം വര്‍ഷം എങ്കിലും പഴക്കമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഫോസില്‍.
3 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് കിഴക്കന്‍ ആഫ്രിക്കയില്‍ ഉടലെടുത്ത മനുഷ്യ പരിണാമശൃംഖലയിലെ ഒരു കണ്ണിയായ ആസ്ത്രലോപിതെക്കസിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് തെളിവു കിട്ടിയിരുന്നു. പിന്നീടുള്ള കാലത്തെ അവയുടെ സ്ഥിതിയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. ഏകദേശം 2 ദശലക്ഷം വര്‍ഷം മുന്‍പ് ആവിര്‍ഭവിച്ച ആധുനിക മനുഷ്യന്റെ പൂര്‍വികന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോമോസാപിയന്‍സിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. എന്നാലിതിനിടയില്‍ ചില കണ്ണികള്‍ നഷ്ടമായിരുന്നു. ഇപ്പോള്‍ കിട്ടിയിരിക്കുന്ന തെളിവുകള്‍ ആ വിടവു നികത്തുന്നതാണെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
No comments:
Post a Comment