my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Sunday, October 18, 2020

2020 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ട് വനിതകള്‍ക്ക്.; ഇമ്മാനുവല്‍ ഷാപെന്റിയര്‍ (Emmanuelle Charpentier), ജെന്നിഫര്‍ എ. ഡോഡ്‌ന (Jennifer A. Doudna) എന്നിവര്‍ക്ക്‌.

 

ഇമ്മാനുവല്‍ ഷാപെന്റിയര്‍ (Emmanuelle Charpentier), 
ജെന്നിഫര്‍ എ. ഡോഡ്‌ന  (Jennifer A. Doudna)

രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം രണ്ട് വനിതകള്‍ക്ക്. ഫ്രഞ്ച് ശാസ്ത്രജ്ഞ ഇമ്മാനുവല്‍ ഷാപെന്റിയര്‍ (Emmanuelle Charpentier), ജെന്നിഫര്‍ എ. ഡോഡ്‌ന (Jennifer A. Doudna) എന്നിവരാണ് സമ്മാനം പങ്കിട്ടത്. ജീനോം എഡിറ്റിങ്ങിനു വേണ്ടിയുള്ള സങ്കേതമായ ക്രിസ്പര്‍-കാസ്9 ( CRISPR–Cas9)  വികസിപ്പിച്ചതിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് വനിതകള്‍ മാത്രമുള്ള ഗ്രൂപ്പിന് രസതന്ത്ര നൊബേല്‍ ലഭിക്കുന്നത്. ഇവരുടെ നേട്ടത്തോടെ രസതന്ത്ര നൊബേലിന് അര്‍ഹരായ വനിതകളുടെ എണ്ണം 7 ആയി. മേരി ക്യൂറി (1911), എറിന്‍ ക്യൂറി (1935), ഡൊറോത്തി ഹോജ്ഗ്കിന്‍ (1964), ആദാ യെനോത് (2009), ഫ്രാന്‍സെസ് ആര്‍നോള്‍ഡ് (2018) എന്നിവരാണ് മുന്‍ ജേതാക്കളായ വനിതകള്‍.

ജീന്‍ ടെക്‌നോളജിയിലെ ഏറ്റവും മൂര്‍ച്ചയേറിയ സംവിധാനമായി ഗണിക്കപ്പെടുന്ന ക്രിസ്പര്‍-കാസ്9 ജനറ്റിക് സിസ്സേര്‍സ് ഉപയോഗിച്ച് ഗവേഷകര്‍ക്ക് മൃഗങ്ങളുടെയും സൂക്ഷ്മ ജീവികളുടെയും സസ്യങ്ങളുടെയും മറ്റും ഡിഎന്‍എ കൃത്യതയോടെ മുറിച്ചു മാറ്റാന്‍ സാധിക്കും. നൂതനമായ ക്യാന്‍സര്‍ ചികിത്സകള്‍ക്കും ജനിതക രോഗങ്ങള്‍ ഭേദമാക്കാനും ഈ മാര്‍ഗം ഉപയോഗിക്കാനാകും. പ്ലാന്റ് ബ്രീഡിങ്ങിലും കൃഷിരംഗത്ത് മേന്മയേറിയ വിളകള്‍ സൃഷ്ടിക്കാനുമൊക്കെ ഇത് സഹായകമാകും. 

ജര്‍മനിയിലെ ബര്‍ലിനിലുള്ള സയന്‍സ് ഓഫ് പത്തോജന്‍സിലെ മാക്‌സ് പ്ലാന്‍ക് യൂണിറ്റിന്റെ ഡയറക്ടറാണ് ഇമ്മാനുവെല്ലെ ഷാര്‍പെന്റിയെര്‍. 1968 ല്‍ ഫ്രാന്‍സില്‍ ജനിച്ചു. യുഎസിലെ ബര്‍ക്ലെ സര്‍വകലാശാലയിലെ പ്രഫസറാണ് ജെന്നിഫര്‍ എ. ഡൗഡ്‌ന. 1964 ഫെബ്രുവരി 19ന് വാഷിങ്ടണിലാണ് ഡൗഡ്‌ന ജനിച്ചത്.


ഭൗതികശാസ്ത്ര നോബല്‍ 2020 : തമോഗര്‍ത്ത ഗവേഷണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ക്ക്

റോജര്‍ പെന്റോസ് (Roger Penrose), ആന്‍ഡ്രിയ ഗെസ്  (Andrea Ghez),  
റെയ്‌നാഡ് ഗെന്‍സല്‍  (Reinhard Genzel),

തമോഗര്‍ത്ത ഗവേഷണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ റോജര്‍ പെന്റോസ് (Roger Penrose), റെയ്‌നാഡ് ഗെന്‍സല്‍  (Reinhard Genzel), ആന്‍ഡ്രിയ ഗെസ്  (Andrea Ghez) എന്നീ ശാസ്ത്രജ്ഞര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നോബല്‍ സമ്മാനം പങ്കുവച്ചു. പുരസ്‌കാരത്തിന്റെ നേര്‍പകുതി പെന്റോസിനും ബാക്കി മറ്റു 2 പേര്‍ക്കുമായാണു നല്‍കുന്നത്. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഗെന്‍സലും യുഎസിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ആന്‍ഡ്രിയ ഗെസും സൗരയൂഥത്തിന്റെ മധ്യഭാഗത്തു നിലനില്‍ക്കുന്ന അതീവ പിണ്ഡമുള്ള തമോഗര്‍ത്തം കണ്ടെത്തിയതിലൂടെയാണ് പുരസ്‌കാരത്തിനര്‍ഹരായത്. ഭൗതികശാസ്ത്രനോബല്‍ നേടുന്ന നാലാമത്തെ വനിതയാണ് ആന്‍ഡ്രിയ ഗെസ്.

തമോഗര്‍ത്തങ്ങളുടെ ഉദ്ഭവം, നിലനില്‍പ്പ് എന്നിവയെക്കുറിച്ചു ഗണിതശാസ്ത്രപരമായ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു തുടക്കമിട്ടതാണ് പെന്റോസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ എമറിറ്റസ് പ്രഫസറാണിദ്ദേഹം. ലോകപ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗിനോടൊപ്പം നടത്തിയ ഗവേഷണങ്ങള്‍ക്ക് 1988ല്‍ ഭൗതികശാസ്ത്രത്തിനുള്ള വുള്‍ഫ് പ്രൈസ് ലഭിച്ചിട്ടുണ്ട്. 1931 ആഗസ്റ്റ് 8ന് ഇംഗ്ലണ്ടിലെ എസ്സക്‌സിലാണ് ഇദ്ദേഹം ജനിച്ചത്.

1952 മാര്‍ച്ച് 24ന് ജര്‍മനിയിലാണ് റെയ്‌നാഡ് ഗെന്‍സല്‍ ജനിച്ചത്. ആന്‍ഡ്രിയ ഗെസ് 1965 ജൂണ്‍ 16ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. 


Tuesday, October 6, 2020

2020 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം; മൈക്കേല്‍ ഹൗട്ടണ്‍, ഹാര്‍വേ ജെ ആള്‍ട്ടര്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്ക്‌.

  

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. മൈക്കേല്‍ ഹൗട്ടണ്‍, ഹാര്‍വേ ജെ ആള്‍ട്ടര്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ ജേതാക്കളെ കണ്ടെത്തുന്നത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (1,118,000 യുഎസ് ഡോളര്‍) ആണ് പുരസ്‌കാരം.

Sunday, September 27, 2020

സാന്ദ്ര സംഗീതം നിലച്ചു... എസ് പി ബി അമരനായി...!

രാജ്യാന്തര പ്രസിദ്ധ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം  അന്തരിച്ചു. 74 വയസ്സായിരുന്നു. പൂര്‍ണനാമം ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം . സിനിമാ പിന്നണി ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളില്‍ തിളങ്ങിയ സകലകലാവല്ലഭനായിരുന്നു എസ് പി ബി. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു. ഇത് ഗിന്നസ് റെക്കോഡാണ്.

1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ജനിച്ചത്. 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തെ അരങ്ങേറ്റം. കടല്‍പ്പാലം എന്ന ചിത്രത്തില്‍ ജി. ദേവരാജന്റെ സംഗീതത്തില്‍ പാടിക്കൊണ്ട് മലയാള പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നു. ആര്‍.ഡി. ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറി. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണകൂടി (1981, 1983, 1988, 1995, 1996) രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം നേടി. യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതിയും എസ്പിബിയ്ക്കാണ്. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് 24 തവണയും കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം 4 തവണയും ലഭിച്ചു. 

നാല് ഭാഷകളിലായി അമ്പതോളം  സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു ഈ ബഹുമുഖ പ്രതിഭ. 

2001ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.


Tuesday, September 8, 2020

ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ഈ വര്‍ഷത്തെ ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അധ്യാപക വൃത്തിയില്‍ അര്‍പ്പിക്കുന്ന നിസ്തുലമായ സേവനത്തെ പുരസ്‌കരിച്ചും, അധ്യാപനത്തിന്റെ നിലവാരമുയര്‍ത്തുന്നതിന് നല്‍കുന്ന സംഭാവനകളെ പരിഗണിച്ചുമാണ് അധ്യാപക അവാര്‍ഡുകള്‍ നല്‍കപ്പെടുന്നത്. കേരത്തില്‍നിന്നുള്ള രണ്ട്‌ അധ്യാപകര്‍ക്കാണ് ഇക്കുറി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കള്‍
തങ്കലത തങ്കപ്പന്‍, ഹെഡ് ടീച്ചര്‍, ഗവ. എല്‍പിഎസ്, ചവറ സൗത്ത്, തക്കുംഭാഗം, കൊല്ലം
സജികുമാര്‍ വി. എസ്., ജവഹര്‍ നവോദയ വിദ്യാലയ, ചെന്നിത്തല, മാവേലിക്കര, ആലപ്പുഴ
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കള്‍
41 അധ്യാപകര്‍ക്കാണ് ഇപ്രാവശ്യം സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

Wednesday, September 2, 2020

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിടവാങ്ങി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ത്യയുടെ 13-ാം രാഷ്ട്രപതിയുമായിരുന്ന  പ്രണബ് കുമാര്‍ മുഖര്‍ജി (Pranab Kumar Mukherjee) അന്തരിച്ചു (2020 ഓഗസ്റ്റ് 31-ന്). പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. വിവിധ കേന്ദ്ര മന്ത്രിസഭകളില്‍ വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ സുപ്രധാന വകുപ്പുകള്‍ പ്രണബ് കൈകാര്യം ചെയ്തിട്ടുണ്ട്. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് തുടക്കമിട്ടു. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണിദ്ദേഹം. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.

1969ലാണ് പ്രണബ് മുഖര്‍ജി ആദ്യമായി രാജ്യസഭാംഗമായത്. 1973 ല്‍ അദ്ദേഹം കേന്ദ്രമന്ത്രിയായി. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 കാലത്ത് രാജ്യസഭയിലെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. 2004ലാണ് ഇദ്ദേഹം ആദ്യമായി ലോക്‌സഭാംഗമായത്. പശ്ചിമബംഗാളിലെ ജാംഗിപ്പൂര്‍ (Jangirpur) ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ലോകസഭയിലെത്തിയത്. 2009ല്‍ വീണ്ടും ഇതേ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 

ഇന്ദിരാ ഗാന്ധിക്കുശേഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലില്‍ രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ 1989ല്‍ ഈ സംഘടന കോണ്‍ഗ്രസ്സില്‍ ലയിച്ചു. പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷനായി നിയമിച്ചു. പിന്നീട് 1995 ല്‍ ധനകാര്യ മന്ത്രിയുമായി ചുമതലയേറ്റു. സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിനു പിന്നിലും പ്രണബ് ആണെന്നു കരുതപ്പെടുന്നു. 2004 ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഐക്യ പുരോഗമന സഖ്യം അധികാരത്തിലെത്തിയ അന്നു മുതല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു പ്രണബ് മുഖര്‍ജി. 2012 ല്‍ കോണ്‍ഗ്രസ്സിന്റെ നാമനിര്‍ദ്ദേശത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു, എതിര്‍ സ്ഥാനാര്‍ത്ഥി പി.എ.സാങ്മയെ ആണ് പരാജയപ്പെടുത്തിയത്. 2017ല്‍ സജീവരാഷ്ട്രീയത്തോട് വിടപറഞ്ഞു.

1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് പ്രണബ് മുഖര്‍ജി ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും എ.ഐ.സി.സി. അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജി പിതാവും രാജലക്ഷ്മി മാതാവുമാണ്. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കി. ആദ്യ ജോലി പോസ്റ്റല്‍ ആന്റ് ടെലഗ്രാഫ് വകുപ്പിലായിരുന്നു. 1963ല്‍ വിദ്യാനഗര്‍ കോളജില്‍ അദ്ധ്യാപകനായി ജോലിക്കു ചേര്‍ന്നു. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ബംഗാളി പ്രസിദ്ധീകരണമായ 'ദേശേര്‍ ഡാക്' ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അഭിഭാഷകനായും ജോലി ചെയ്തു.

രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്, ആഫ്രിക്കന്‍ ഡവലപ്മെന്റ് ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗമായിരുന്നിട്ടുണ്ട്. 

2019ലാണ് ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ചത്. 1977 ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും 2008 ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. 'ബിയോണ്ട് സര്‍വൈവല്‍', 'എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി', 'ചാലഞ്ച് ബിഫോര്‍ ദ് നാഷന്‍/സാഗ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ്' തുടങ്ങി നിരവധി ശ്രദ്ധേയ കൃതികള്‍ രചിച്ചിട്ടുണ്ട്.


Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers