my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Sunday, July 31, 2022

സൂപ്പര്‍സോണിക് വിമാനം വീണ്ടും വരുന്നു!


ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന യാത്രാ വിമാനമായ കോണ്‍കോഡിനെക്കുറിച്ച് (Concorde) നിങ്ങള്‍ കേട്ടിരിക്കും! ഫ്രാന്‍സ് ആയിരുന്നു ഈ  സൂപ്പര്‍സോണിക് വിമാനത്തിന്റെ ഉപജ്ഞാതാക്കള്‍. പറക്കാനുള്ള വലിയ ചെലവും വിമാനം സൃഷ്ടിച്ച അമിത ശബ്ദവും കാരണം കോണ്‍കോര്‍ഡ് 2003ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
എന്നാലിപ്പോഴിതാ മറ്റൊരു ശബ്ദാതിവേഗ വിമാനം പണിപ്പുരയിലാണ്. അമേരിക്കന്‍ വ്യോമഗതാഗത കമ്പനിയായ ബൂം സൂപ്പര്‍സോണിക് (Boom Supersonic) ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പര്‍സോണിക് ജെറ്റ് രൂപകല്‍പന ചെയ്യുന്നു. നാല് എന്‍ജിനുകളാണ് ഇതിനുള്ളത്. ഓവര്‍ചര്‍ (Overture) എന്നു പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് 65 മുതല്‍ 80 യാത്രക്കാരെ വരെ വഹിച്ചുകൊണ്ട് മണിക്കൂറില്‍ 2100 കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള ശേഷിയുണ്ട്. ഈ വേഗം അനുസരിച്ച് ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് എത്താന്‍ മൂന്നര മണിക്കൂര്‍ മതിയാവുമേ്രത! സാധാരണ ഗതിയില്‍ ആറരമണിക്കൂറാണ് ഈ യാത്രയ്ക്ക് എടുക്കുക. കൊച്ചിയില്‍ നിന്നു മുംബൈയിലേക്ക് ഈ വിമാനം പറന്നെത്താന്‍ വെറും 40 മിനിറ്റ് മാത്രം മതി. ഇപ്പോള്‍ രൂപകല്‍പനാ ഘട്ടത്തിലുള്ള ഈ വിമാനം 2024ല്‍ നിര്‍മാണഘട്ടത്തിലേക്കു കടക്കും. 2029ല്‍ യാത്രക്കാരെ വഹിച്ചു പറക്കും. ശബ്ദം പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലാകും ഓവര്‍ചര്‍ പറക്കുക എന്ന പ്രത്യേകതയുമുണ്ട്.
മണിക്കൂറില്‍ 910 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ സാധിക്കുന്ന ബോയിങ് 747-8i ( Boeing 747-8i) വിമാനമാണ് നിലവില്‍ ലോകത്തെ ഏറ്റവും വേഗമുള്ള വിമാനം. ഈ വിമാനത്തിന് പക്ഷേ 660 യാത്രികരെ വരെ വഹിക്കാന്‍ ശേഷിയുണ്ട്.

Thursday, July 28, 2022

ഒരു മലയാളി വിമാനക്കഥ!


ഇതാ ഒരു മലയാളി സ്വന്തമായി വിമാനം നിര്‍മിച്ച് ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മലയാളി എന്‍ജിനീയറായ അശോക് താമരാക്ഷന്‍ ആണ് താരം. മുന്‍ എംഎല്‍എ പ്രഫ. എ. വി. താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനാണിദ്ദേഹം. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന വിമാനമാണ് ഇദ്ദേഹം നര്‍മിച്ചിരിക്കുന്നത്. 7 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്നതാണിത്. ഇദ്ദേഹം ബ്രിട്ടിഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു ലൈസന്‍സ് ലഭിച്ചിട്ടുള്ള പൈലറ്റ് കൂടിയാണ്. 
2019 മേയില്‍ ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്ഷോപ് നിര്‍മിച്ചു തുടങ്ങിയ വിമാന നിര്‍മാണം 2021 നവംബറില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് 3 മാസത്തെ പരീക്ഷണ പറക്കലുകള്‍ക്കൊടുവില്‍ അശോകിന്റെ വിമാനത്തിന് പറക്കാനുള്ള അനുമതി കിട്ടി. 
ഇദ്ദേഹം ഇതിനകം കുടുംബത്തോടൊപ്പം തന്റെ സ്വന്തം വിമാനത്തില്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നുകഴിഞ്ഞു. ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജി-ദിയ (G-Diya) എന്നാണു വിമാനത്തിനു പേരിട്ടത്.
സ്വന്തമായി വിമാനം നിര്‍മിച്ച മലയാളിയേക്കുറിച്ച് നിങ്ങള്‍ മുന്‍പ് കേട്ടിട്ടുണ്ട്. കേള്‍വി സംസാര വൈകല്യമുള്ള, അടിസ്ഥാന വിദ്യഭ്യാസം മാത്രമുള്ള, സജി തോമസ് എന്ന ഇടുക്കിക്കാരനാണ് മുന്‍പ് ഇപ്രകാരം വിമാനം നിര്‍മിച്ച് ലോകത്തെ ഞെട്ടിച്ചത്. 
സജി നിര്‍മിച്ച Saji X A-ir-S എന്നു പേരായ അള്‍ട്രാലൈറ്റ് വിമാനം 2014 ലാണ് ആദ്യ പറക്കല്‍ നടത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ട. വിങ് കമാന്‍ഡര്‍ എസ്. കെ. ജെ. നായര്‍ ആണ് മണിമുതൂരിലെ തന്റെ ഏവിയേഷന്‍ ക്ലബില്‍ വച്ച് സജിക്ക് പറക്കലിന് അവസരമൊരുക്കിയത്. ഇന്ന് സജി ഒരു ജര്‍മന്‍ ഏവിയേഷന്‍ കമ്പനിയില്‍ ടെക്‌നീഷ്യനാണ്.

Friday, July 22, 2022

കടലിലെ വമ്പന്‍ കാക്ക!

തിമിംഗലങ്ങള്‍ക്കിടയില്‍ ഇതുവരെ കാണാത്ത പുതിയൊരു വര്‍ഗം കൂടിയുണ്ടെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞത് 2019 ലാണ്. സാറ്റോസ് ബീക്ക്ഡ് വെയ്ല്‍ (Sato's beaked whale) എന്നാണ് ഈ തിമിംഗലത്തിന്റെ പേര്. തീരത്തടിഞ്ഞ ഈ തിമിംഗലത്തിന്റെ മൃതശരീരം മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ. ജീവനോടെ ആരും കണ്ടിട്ടുണ്ടായിരുന്നില്ല ഇതുവരെ എന്നു സാരം. ഇതാദ്യമായി ഇവയെ ജീവനോടെ കാണാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു എന്നതാണ് വാര്‍ത്ത!
ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഹൊക്കൈഡൊ (Hokkaido), റഷ്യയിലെ കുറില്‍ (Kuril Islands ) എന്നീ ദ്വീപുകളുടെ മധ്യത്തിലാണ് ഈ തിമിംഗല കൂട്ടത്തെ ഗവേഷകര്‍ കണ്ടെത്തിയത്.
തിമിംഗലങ്ങള്‍ക്കിടയിലെ ലണ്ടന്‍ ഡബിള്‍ ഡക്കര്‍ ബസ് എന്ന് ഇവയെ ഇപ്പോള്‍ പലരും വിശേഷിപ്പിക്കുന്നുണ്ട്. ആകൃതിയോ വലിപ്പമോ അല്ല ഈ വിളിപ്പേരിന് കാരണം. ഡബിള്‍ ഡക്കര്‍ ബസ് പോലെ തീരെ കാണാതായശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയതുകൊണ്ടാണ
ത്രേ!
7 മീറ്റര്‍ വരെ നീളമുള്ള ഈ തിമിംഗലങ്ങള്‍ക്ക് സ്പിന്‍ഡില്‍ അഥവാ നെയ്ത്ത് സൂചിയുടെ രൂപത്തോടാണ് സാദൃശ്യമുള്ളത്. അറ്റത്ത് ഉരുണ്ട തലയും  മെലിഞ്ഞ ശരീരവും. മറ്റ് മിക്ക തിമിംഗലങ്ങളും ശ്വാസമെടുക്കുമ്പോള്‍ ചൂളം വിളിയ്ക്കുന്ന ശബ്ദമുണ്ടാക്കാറുണ്ട്. എന്നാല്‍ ഇവ അങ്ങനെ ശബ്ദമുണ്ടാക്കാറില്ല. അതുകൊണ്ട് തന്നെ സമുദ്രോപരിതലത്തിലെത്തിയാലും ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയാന്‍ ഇവയ്ക്ക് കഴിയും. കൂടാതെ ഇരുണ്ട നിറവും ഇവയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു.
ജാപ്പനീസ് ഭാഷയില്‍ ഇവയ്ക്ക് കരാസു (karasu) എന്ന വിളിപ്പേരുണ്ട്. കരാസു എന്നാല്‍ കാക്ക എന്നര്‍ഥം. കാക്കയേപ്പോലെ കടും കറുപ്പുനിറമുള്ള തിമിംഗലം എന്ന രീതിയിലാണ് ജപ്പാന്‍കാര്‍ ഈ വിളിപ്പേര് നല്‍കിയതത്രേ!


Thursday, July 14, 2022

കമ്പ്യൂട്ടറിന് വേഗമില്ലേ..? പരിഹാരമുണ്ട്...!

 

കമ്പ്യൂട്ടറിന് അല്ലെങ്കില്‍ ലാപ്‌ടോപിന് വേഗം പോരാ എന്ന് പരാതി പറയുന്നവരാണ് നമ്മില്‍ പലരും, അല്ലേ? അല്പം പഴയ സിസ്റ്റങ്ങളാണ് കൈയിലുള്ളതെങ്കില്‍ പറയുകയും വേണ്ട. സോഫ്റ്റ്‌വെയറുകളും മറ്റും നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. ഹാര്‍ഡ്‌വെയറില്‍ മാസങ്ങള്‍കൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ വരികയും ചെയ്യുന്നു.

ഈ പ്രശ്നത്തിന് സോഫ്റ്റ്‌വെയര്‍ പരിഹാരവുമായി എത്തിയിരിക്കുകയാണ് മലയാളികളായ വിദ്യാര്‍ഥി സഹോദങ്ങള്‍ വിഷ്ണുവും വാസുദേവും. ഇവരുടെ സംരംഭമായ virga.tech ആണ് ഇപ്പോള്‍ നിങ്ങളെ സഹായിക്കാനെത്തിയിരിക്കുന്നത്. 

ഇതു വഴി പഴയതോ വേഗം കുറഞ്ഞതോ ആയ കംപ്യൂട്ടറുകളുടേയും ലാപ്‌ടോപുകളുടേയും സ്മാര്‍ട് ഫോണുകളുടേയുമെല്ലാം വേഗം പല മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധിക്കുമത്രേ! കൂടാതെ സ്പേസ് വര്‍ധിപ്പിക്കാനും സാധിക്കും. അതിവേഗ കംപ്യൂട്ടറുകള്‍ ആവശ്യമായ വിഡിയോ എഡിറ്റിംഗ്, അനിമേഷന്‍, ഗെയിമിങ് തുടങ്ങിയവയ്‌ക്കൊക്കെ വിര്‍ഗ ഉപകാരപ്പെടും.
സ്മാര്‍ട് ഫോണോ ടാബ്ലറ്റോ ലാപ്ടോപ്പോ ഉപയോഗിച്ച് വിര്‍ഗയുടെ വെബ് സൈറ്റിലെത്തിയാല്‍ ഈ സേവനങ്ങള്‍ ആവശ്യാനുസരണം തെരഞ്ഞെടുക്കാം. സ്പേസും വേഗവും കൂടാതെ ബാറ്ററി ഉപയോഗവും വിര്‍ഗ വഴി നിയന്ത്രിക്കാം.
ലളിതമായ മൂന്ന് സ്റ്റെപ്പുകളിലൂടെ സാധാരണ കംപ്യൂട്ടര്‍ ഒരു ഗെയിമിങ്ങ് കംപ്യൂട്ടറായി മാറും. വിര്‍ഗയില്‍ സൈന്‍ ഇന്‍/ സൈന്‍ അപ്പ് ചെയ്യുക, ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കുക, എത്ര സമയം സേവനം ആവശ്യമുണ്ട് എന്ന് അറിയിക്കുക - ഇത്രയും ചെയ്താല്‍ മത്രം മതി.
ഇപ്പോഴിത് പരീക്ഷണ ഘട്ടത്തിലാണ് എന്നാണ് അറിയുന്നത്. ഉടന്‍ പൂര്‍ണരൂപത്തില്‍ ലഭ്യമാകുമത്രേ!

Wednesday, July 6, 2022

ഫീല്‍ഡ്‌സ് മെഡല്‍ അന്താരാഷ്ട്ര ഗണിത പുരസ്‌കാരം പ്രഖ്യാപിച്ചു

നോബല്‍ പുരസ്‌കാരത്തിന്റെ മാതൃകയില്‍ നല്‍കപ്പെടുന്ന ഗണിത പുരസ്‌കാരം

വിജയികള്‍
ഗണിതശാസ്ത്ര രംഗത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ ഫീല്‍ഡ്‌സ് മെഡല്‍ (Fields Medal) 2022 വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചു. യുക്രെയ്ന്‍ ഗണിതജ്ഞ മറീന വയാസോവ്‌സ്‌ക (Maryna Viazovska), ഫ്രഞ്ചുകാരന്‍ ഹൂഗോ ഡുമിനില്‍ കോപിന്‍ (Hugo Duminil-Copin), അമേരിക്കക്കാരന്‍ ജൂണ്‍ ഹൂ (June Huh), ബ്രിട്ടീഷുകാരന്‍ ജയിംസ് മയ്നാഡ് ( James Maynard) എന്നിവരാണ് ഇത്തവണ പുരസ്‌കാരം നേടിയവര്‍. കനേഡിയന്‍ ഗണിതശാസ്ത്രഞ്ജനായ ജോണ്‍ ചാള്‍സ് ഫീല്‍ഡ്‌സിന്റെ ( John Charles Fields) സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മെഡല്‍ ആണ് ഫീല്‍ഡ്‌സ് മെഡല്‍. 1932ല്‍ സൂറിച്ചില്‍ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബല്‍ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡല്‍ എന്ന ആശയം ഉയര്‍ന്നത്. 1936ല്‍ നടന്ന അടുത്ത സമ്മേളനത്തില്‍ ആദ്യ മെഡല്‍ സമ്മാനിയ്ക്കപ്പെട്ടു. ഫിന്നിഷ് ഗണിതജ്ഞനായ ലാര്‍സ് ആഫേഴ്‌സ് ( Lars Ahlfors) അമേരിക്കന്‍ ഗണിതകാരന്‍ ജസ്സി ഡഗ്‌ളസ് ( Jesse Douglas) എന്നിവരായിരുന്നു ആദ്യ വിജയികള്‍. ഇന്റ്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യൂണിയന്റെ ( International Mathematical Union - IMU) ആഭിമുഖ്യത്തില്‍ ആണ് ഫീല്‍ഡ്‌സ് മെഡല്‍ നല്‍കപ്പെടുന്നത്. 4 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ നല്‍കപ്പെടുന്ന ഈ പുരസ്‌കാരത്തിന് 40 വയസ്സില്‍് താഴെയുള്ള ഗണിതശാസ്ത്രജ്ഞരെയാണ് പരിഗണിക്കുക. ഈ പുരസ്‌കാരത്തെ ഗണിതശാസ്ത്രരംഗത്തെ നോബല്‍ എന്ന് ചിലര്‍ വിളിക്കാറുണ്ട്. (ഗണിതശാസ്ത്ര മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് നോര്‍വെ സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന രാജ്യാന്തര പുരസ്‌കാരമായ ആബേല്‍ പുരസ്‌കാരം ആണ് കൃത്യമായി നോബല്‍ പുരസ്‌കാരത്തിന്റെ മാതൃകയില്‍ നല്‍കപ്പെടുന്ന ഗണിത പുരസ്‌കാരം.)

Tuesday, July 5, 2022

പൊന്നും വിലയുള്ള മാങ്ങ!

നമ്മുടെ നാട്ടില്‍ സാധാരണ ഒരു കിലോ മാമ്പഴത്തിന് എന്താണ് വില? പല ഇനത്തിന് പല വില. എത്ര വന്നാലും പരമാവധി 500 രൂപയൊക്കെ വന്നേക്കാം, അല്ലേ? എന്നാല്‍ വ്യത്യസ്തമായ ഒരു മാമ്പഴ വിശേഷം പറയാം. അല്പം വില കൂടിയ മാമ്പഴത്തിന്റെ കാര്യമാണിത്.

സംഗതി ജപ്പാനില്‍ കൂടുതലായി ഉത്പാദിപ്പിക്കുന്ന മിയാസാകി (Miyazaki mango) എന്ന മാമ്പഴമാണ്. ഈ ഇനം മാവ് ഇന്ത്യയില്‍ വളരെക്കുറച്ച് മാത്രമെ ഉള്ളൂ. ലോകത്തിലെ ഏറ്റവും വിലയേറിയ ഈ മാങ്ങയ്ക്ക് കിലോഗ്രാമിന് ഏകദേശം 2.7 ലക്ഷം രൂപയാണത്രേ!  
പര്‍പ്പിള്‍ നിറമാണ് ഈ മാങ്ങയ്ക്ക്. പഴുക്കുമ്പോള്‍ ഇത് തീജ്വാലയുടെ (flaming red) നിറമാകും. ഒരു മിയാസാക്കി മാങ്ങയ്ക്ക് ഏകദേശം 350 ഗ്രാം തൂക്കം വരും. ആന്റി ഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് ഇത്.  
മധ്യപ്രദേശിലെ ജബര്‍പുരിലുള്ള ഒരു കര്‍ഷകന്‍ ഈ മാവ് നട്ടു വളര്‍ത്തിയ കഥ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അദ്ദേഹം തന്റെ മിയാസാകി മാവുകള്‍ക്ക് കാവലും പ്രത്യേക സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.  
ജപ്പാനിലെ മിയാസാകി എന്ന പ്രദേശത്ത് ഉല്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് ഈ പേര് വന്നത്. 1970 മുതലാണ് മിയാസാക്കി മാങ്ങ ഉത്പാദനം ജപ്പാനില്‍ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ചൂടേറിയ കാലാവസ്ഥ, നല്ല സൂര്യപ്രകാശം, മികച്ച രീതിയില്‍ ലഭിക്കുന്ന മഴ എന്നിവയെല്ലാമാണ് ജപ്പാനില്‍ മിയാസാകി കൃഷി വ്യാപിക്കാന്‍ കാരണം.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers