മലയാളിയായ തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ 1944, സെപ്തംബര്‍ 26ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്ത് ജനിച്ചു. ഇദ്ദേഹത്തിന്റെ പല കഥകളും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. വിവിധ കാലഘട്ടങ്ങളിലെ സാമൂഹിക പരിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിഷയമായിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം (1997) നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. പ്രശസ്ത ഭാഷാ ശാസ്ത്രപണ്ഡിതന്‍ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ 'കൂനന്‍ തോപ്പിന്' തയാറാക്കിയ മലയാള വിവര്‍ത്തനം പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി (2005).
No comments:
Post a Comment