നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും അദികാരത്തില്‍.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവന് അങ്കണത്തില്‍ നിരന്ന എണ്ണായിരത്തോളം അതിഥികളെയും സാക്ഷിയാക്കി വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു നരേന്ദ്രമോദി സത്യപ്രതിജ്ഞ. 58 മന്ത്രിമാരും അദ്ദേഹത്തിനുപിന്നാലെ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാവര്ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
|
വി. മുരളീധരന് |
കേരളത്തിന്റെ പ്രതിനിധിയായി ബി.ജെ.പി. മുന്‍ സംസ്ഥാനാധ്യക്ഷന്‍ വി. മുരളീധരന് സഹമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്. 22-ാം മന്ത്രിസഭയാണ് വ്യാഴാഴ്ച ചുമതലയേറ്റത്.
No comments:
Post a Comment