ഐ.എസ്.ആര്‍.ഒ. യിലെ രണ്ട് പ്രമുഖ വനിതാ ശാസ്ത്രജ്ഞര്‍ക്ക് വൈ. നായുഡമ്മ സ്മാരക പുരസ്‌ക്കാരം. അഡ്വാന്‍സ്ഡ് ഡാറ്റാ പ്രോസസിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഗീത് വരദനും ഡിആര്‍ഡിഒ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറി ഡയറക്ടര്‍ ഡോ. ടെസി തോമസുമാണ് പുരസ്‌ക്കാര ജേതാക്കള്‍. മിസൈല്‍ ടെക്‌നോളജി, റിമോട് സെന്‍സിംഗ് രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം.
കെമിക്കല്‍ എന്‍ജിനീയറും ശാസ്ത്രജ്ഞനുമായിരുന്ന യേലവര്‍ത്തി നായുഡമ്മ ആന്ധ്ര സ്വദേശിയായിരുന്നു. ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആറിന്റെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1922ല്‍ ജനിച്ച നായുഡമ്മ 1985ല്‍ ഒരു വിമാനാപകടത്തില്‍ കൊല്ല പ്പെടുകയായിരുന്നു. രാജ്യം പത്മശ്രീ പുരസ്‌ക്കാരം നല്‍കി ഈ ശാസ്ത്ര പ്രതിഭയെ ബഹുമാനിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ പേരില്‍ 1986ല്‍ ഏര്‍പ്പെടുത്തപ്പെട്ട വൈ. നായുഡമ്മ പുരസ്‌ക്കാരത്തിന് എം.ജി.കെ. മേനോനും, എം.എസ്. സ്വാമിനാഥനും, ജി. മാധവന്‍ നായരുമടക്കം നിരവധി പ്രമുഖര്‍ അര്‍ഹരായിട്ടുണ്ട്.
No comments:
Post a Comment