my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Friday, June 12, 2020

കോവിഡിനോട് പൊരുതാന്‍ ഇന്റര്‍നെറ്റ് റോബോട്ട്

കോവിഡിനെ തോല്പിക്കാന്‍ ഇന്റര്‍നെറ്റിലൂടെ നിയന്ത്രിക്കാവുന്ന ഒരു റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇത് മറ്റെവിടെയുമല്ല, നമ്മുടെ രാജ്യത്ത് തന്നെ! മഹാരാഷ്ട്ര സംസ്ഥാനത്തെ താനെയിലുള്ള പ്രതീക് തിരോദ്കര്‍ (Pratik Tirodkar) എന്ന യുവാവാണ് ഈ റോബോട്ടിനെ നിര്‍മിച്ചത്. 'കോറോ-ബോട്ട്' (Coro-bot) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ലോകത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യത്തേത് എന്ന് ഈ റോബോട്ട് വിശേഷിപ്പിക്കപ്പെടുന്നു. പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന ആപ് ഉപയോഗിച്ചാണ് ഈ റോബോട്ടിനെ നിയന്ത്രിക്കുന്നത്. ഇന്റര്‍നെറ്റുവഴി ലോകത്തെവിടെനിന്നും ഇതിനെ നിയന്ത്രിക്കാം എന്നതാണ് സവിശേഷത. കൊറോണ രോഗികളെ ചികിത്സിക്കുന്ന ഒരു ആശുപത്രിയിലാണ് ഇതിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, വെള്ളം എന്നിവയൊക്കെ എത്തിക്കേണ്ടിടത്ത് റോബോട്ട് എത്തിച്ചുകൊള്ളും. ഡോക്ടറും നഴ്‌സുമൊന്നും രോഗിക്കടുത്തേയ്ക്ക് പോകേണ്ടതില്ല എന്നര്‍ത്ഥം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ രോഗിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും കോറോ-ബോട്ട് നല്‍കും.! മിടുക്കനല്ലേ ഈ റോബോട്ട്!

2020ലെ ആബേല്‍ പുരസ്‌കാര ജേതാക്കള്‍

Hillel Furstenberg
ഗണിത നോബല്‍ എന്ന് പുകഴ്‌പെറ്റ ആബേല്‍ പുരസ്‌കാരം (Abel Prize) ഇത്തവണ രണ്ടുപേര്‍ പങ്കിട്ടു. ഇസ്രയേലി ഗണിതജ്ഞന്‍ ഹില്ലേല്‍ ഫസ്റ്റന്‍ബര്‍ഗ് (Hillel Furstenberg),
Gregory Margulis
റഷ്യന്‍-അമേരിക്കന്‍ വംശജനായ ഗ്രിഗറി മാര്‍ഗലിസ് (Gregory Margulis) എന്നിവരാണ് പുരസ്‌കാരജേതാക്കള്‍. നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് സമ്മാനിക്കുന്ന ലോകപ്രസിദ്ധമായ ഒരു പുരസ്‌കാരമാണിത്. ഗണിതശാസ്ത്രത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കുന്ന വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കപ്പെടുന്നത്. നോര്‍വീജിയന്‍ ഗണിതശാസ്ത്രജ്ഞന്‍ നീല്‍സ് ഹെന്റിക് ആബേലിന്റെ (Niels Henrik Abel) സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തപ്പെട്ടതാണ് ഈ സമ്മാനം.

ആര്‍. ശ്രീലേഖ ഡി.ജി.പി. പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത

\ഡി.ജി.പി. പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത എന്ന ബഹുമതി ഇനി ആര്‍. ശ്രീലേഖ ഐപിഎസിന്. സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഈ മഹതി തന്നെ. എ.ഡി.ജി.പി.യായിരുന്ന ശ്രീലേഖയ്ക്ക് ഡി.ജി.പി.യായി അടുത്തയിടെ സ്ഥാനക്കയറ്റം ലഭിച്ചു. അഗ്‌നിരക്ഷാവിഭാഗം മേധാവിയായാണ് നിയമനം. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ.

Thursday, June 11, 2020

ബഹിരാകാശത്ത് ആദ്യമായി ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ബഹിരാകാശത്ത് അഞ്ചാം ദ്രവ്യാവസ്ഥ കണ്ടെത്തി. ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റെന്നറിയപ്പെടുന്ന ഈ അവസ്ഥ ക്വാണ്ടം പ്രപഞ്ചത്തിലെ എക്കാലത്തുംകുഴപ്പിക്കുന്ന ചില സമസ്യകളുടെ ചുരുളഴിക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നാസയിലെ ഒരുസംഘം ശാസ്ത്രജ്ഞര്‍ നടത്തിയ ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റ് (ബി.ഇ.സി.) പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍.
പ്രപഞ്ചവികാസത്തിന് ആക്കംകൂട്ടുന്ന ഇപ്പോഴും നിഗൂഢമായി തുടരുന്ന ശ്യാമോര്‍ജത്തെപ്പറ്റി(ഡാര്‍ക്ക് എന്‍ജി) കൂടുതല്‍ സൂചനകള്‍ നല്‍കാനും ഈ കണ്ടെത്തല്‍ വഴിതെളിക്കുമെന്ന് ഗവേഷണസംഘത്തെ നയിക്കുന്ന ശാസ്ത്രജ്ഞന്‍ ഡേവിഡ് ആല്‍വിന്‍ അഭിപ്രായപ്പെട്ടു..
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ചേര്‍ന്ന് 1924'25 ലാണ് ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ (ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റ്) ആദ്യമായി പ്രവചിച്ചത്.

മനുഷ്യന്റെ മൂലകോശത്തില്‍ നിന്ന് ഭ്രൂണത്തിന്റെ ത്രിമാന മാതൃക വികസിപ്പിച്ചു

മനുഷ്യഭ്രൂണം ഇത്തരത്തില്‍ വികസിപ്പിക്കുന്നത് ആദ്യമായാണ്.  നെതര്‍ലന്‍ഡ്‌സിലെ ഹ്യൂബ്രെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയിലെയും ഗവേഷകരുടെയാണ് ഈ നേട്ടം. 18 മുതല്‍ 21 ദിവസംവരെ വളര്‍ച്ചയെത്തിയ ഭ്രൂണത്തിനു സമാനമാണ് ഇവര്‍ വികസിപ്പിച്ച ഈ മാതൃക. മനുഷ്യശരീരം രൂപപ്പെടുന്ന പ്രക്രിയ നിരീക്ഷിച്ച് ജനനവൈകല്യങ്ങളുടെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.

Friday, May 29, 2020

എം.പി. വീരേന്ദ്രകുമാര്‍ ഓര്‍മയായി

മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമെന്റേറിയനും കൂടിയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്സഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1936 ജൂലായ് 22-ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസം വയനാട്ടിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സാമൂതിരി കോളേജില്‍നിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി. 1979 നവംബര്‍ 11-ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായി. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1992-'93, 2003-'04, 2011-'12 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാനും 2003-'04-ല്‍ ഐ.എന്‍.എസ്. പ്രസിഡന്റുമായിരുന്നു.
1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്ന അദ്ദേഹത്തിന്റെ ഉത്തരവ് വിവാദമായതോടെ 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 2004-'09 കാലത്ത് പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചു.
നിരവധി സാഹിത്യകൃതികളുടെ കര്‍ത്താവാണ്. ഹൈമവതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങള്‍ സ്മരണകള്‍, ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര, ഡാന്യൂബ് സാക്ഷി, ഹൈമവതഭൂവില്‍, സ്മൃതിചിത്രങ്ങള്‍ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോള്‍, പ്രതിഭയുടെ വേരുകള്‍ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, രോഷത്തിന്റെ വിത്തുകള്‍, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങിയവ പ്രധാന കൃതികളില്‍പ്പെടുന്നു.
ഒട്ടനവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സി. അച്യുതമേനോന്‍ സാഹിത്യ പുരസ്‌കാരം (1995), മഹാകവി ജി. സ്മാരക അവാര്‍ഡ് (1996), ഓടക്കുഴല്‍ അവാര്‍ഡ് (1997), സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1997), കേസരി സ്മാരക അവാര്‍ഡ് (1998), നാലപ്പാടന്‍ പുരസ്‌കാരം (1999), അബുദാബി ശക്തി അവാര്‍ഡ് (2002), വയലാര്‍ അവാര്‍ഡ് (2008), ബാലാമണിയമ്മ പുരസ്‌കാരം (2009), കേശവദേവ് സാഹിത്യപുരസ്‌കാരം, കെ.പി. കേശവമേനോന്‍ പുരസ്‌കാരം (2010), കെ.വി. ഡാനിയല്‍ അവാര്‍ഡ് (2010), ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2010), അമൃതകീര്‍ത്തി പുരസ്‌കാരം (2011), സ്വദേശാഭിമാനി പുരസ്‌കാരം (2011) തുടങ്ങിയവ ഇതില്‍ ചിലതുമാത്രം.
വീരേന്ദ്രകുമാറിനെക്കുറിച്ച് കൂടുതലറിയാം

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers