ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷം അന്താരാഷ്ട്ര ഗ്ലാസ് വര്‍ഷമായി (International Year of Glass) പ്രഖ്യാപിച്ചു. ഗ്ലാസിന് മനുഷ്യന്റെ നിത്യജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്നതിന്റെ വിളംബരമാണ് ഈ വര്‍ഷാചരണം. ശാസ്ത്ര, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിലെ ഗ്ലാസിന്റെ വിലമതിക്കാനാവാത്ത പങ്കിനെ ആഘോഷിക്കുകയാണിതിലൂടെ. അച്ചാറു കുപ്പിയിലും ചായക്കപ്പിലും കണ്ണടയിലും ജനല്‍പാളികളിലും മൊബൈല്‍ സ്‌ക്രീനിലും മൈക്രോസ്‌കോപുകളിലും ഒപ്ടിക്കല്‍ ഫൈബറുകളിലും എന്നുവേണ്ട പേപ്പര്‍ വെയ്റ്റില്‍വരെ ഗ്ലാസ് മയമാണ്. ഒട്ടുമിക്ക ജീവിതരംഗങ്ങളിലും ഗ്ലാസ് അത്രമേല്‍ പ്രാധാന്യമുള്ളതായിത്തീര്‍ന്നിരിക്കുന്നു.
പ്രകാശം കടത്തിവിടാനുള്ള കഴിവാണ് ഗ്ലാസിന്റെ പ്രധാന സവിശേഷത. പലവിധ വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് കാഠിന്യവും നിറവും സ്വഭാവവുമൊക്കെ മാറ്റിയെടുക്കാനും കഴിയുമെന്നത് മറ്റൊരു പ്രത്യേകത. എളുപ്പത്തില്‍ രൂപമാറ്റം വരുത്താമെന്നതും പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നില്ല എന്നതും ഗ്ലാസിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.
No comments:
Post a Comment