പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. അത്തരത്തിലുള്ള വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പല കമ്പനികളും കുറെയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിമാനം പറപ്പിക്കാനുള്ള ശ്രമം വിജയിച്ച വാര്‍ത്ത വരുന്നു.
ബാറ്ററി കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു വിമാനം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ വിജയകരമായി പറപ്പിച്ചിരിക്കുന്നു.ജിഎല്‍ 20 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'ഗ്രീസ്ഡ് ലൈറ്റ്‌നിംഗ്' എന്ന 10 എന്‍ജിനുകളുള്ള വിമാനമാണ് പരീക്ഷണ പറക്കലില്‍ വിജയിച്ചത്. ഹെലിക്കോപ്റ്റര്‍ പോലെ കുത്തനെ ഉയര്‍ന്നു പൊങ്ങാനും ഇറങ്ങാനും കഴിയുന്നതും ശബ്ദമില്ലാത്തതുമാണ് ഈ വിമാനം. പൈലറ്റില്ലാതെ ദൂരെ നിന്ന് റിമോട്ട് വഴി നിയന്ത്രിക്കാവുന്ന ഒരിനമടക്കം 12 മാതൃകകള്‍ ഇക്കൂട്ടത്തില്‍ പരീക്ഷിക്കപ്പെടുന്നുണ്ട്.
No comments:
Post a Comment