മോഹ൯ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ
ഇന്ത്യന്‍ സിനിമാ രംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് (Dadasaheb Phalke Award) മലയാളത്തിന്റെ സ്വന്തം മോഹ൯ലാലിന്. 2023ലെ അവാര്‍ഡാണ് മോഹ൯ലാലിന് സമ്മാനിക്കപ്പെട്ടത്. അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹ൯ലാല്‍.
ഇന്ത്യന്‍ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് നല്‍കപ്പെടുന്ന ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജാ ഹരിശ്ചന്ദ്രയുടെ സംവിധായകനായിരുന്നു മഹാരാഷ്ട്രക്കാരനായ ദാദാ സാഹിബ് ഫാല്‍കെ.
നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങി സിനിമയുടെ സ൪വമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മോഹ൯ലാല്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2001ല്‍ പത്മശ്രീ പുരസ്‌കാരവും 2019ല്‍ പത്മഭൂഷണും ലഭിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനു ലഭിച്ചു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സ൪വകലാശാല ഡോക്ടറേറ്റ് നല്‍കി മോഹ൯ലാലിനെ ആദരിച്ചിട്ടുണ്ട്. നിരവധി തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.
1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് അദ്ദേഹത്തിന്റെ ജനനം.
പ്രഫ. എം.കെ. സാനു (98) അന്തരിച്ചു
സുപ്രസിദ്ധ നിരൂപകനും വാഗ്മിയും എഴുത്തുകാരനുമായിരുന്ന പ്രഫ. എം.കെ. സാനു (98) അന്തരിച്ചു. എണ്‍പതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. 1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എംഎ നേടിയ എം. കെ. സാനു നാലുവര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായി.
1958 ല്‍ ആദ്യ പുസ്തകം, അഞ്ചു ശാസ്ത്ര നായകന്മാര്‍ പ്രസിദ്ധീകരിച്ചു. 1987 ല്‍ എറണാകുളം നിയമസഭാമണ്ഡലത്തില്‍നിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യഅക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. കര്‍മഗതി ആണ് ആത്മകഥ.
No comments:
Post a Comment