
Wednesday, August 7, 2019
ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇനി ഓര്‍മ്മ

Friday, August 2, 2019
2019 ലെ രമണ്‍ മഗ്സസേ പുരസ്കാരം മാധ്യമപ്രവര്ത്തകന് രവീഷ് കുമാറിന്

ഏഷ്യയുടെ നോബല്‍ പുരസ്കാരം എന്നറിയപ്പെടുന്ന രമണ്‍ മഗ്സസേ പുരസ്കാരം 1957 മുതലാണ് നല്‍കിവരുന്നത്.ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്സസേയുടെ സ്മരണാര്‍ഥമാണ് പുരസ്കാരം സ്ഥാപിച്ചത്.
1996 മുതല്‍ എന്‍ ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ് മ്യാന്മറില്നിന്നുള്ള കോ സ്വി വിന്, തായ്ലന്ഡില്നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റു നാലുപേര്‍. ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്രിവാള് തുടങ്ങിയവരാണ് മുമ്പ് മഗ്സസേ പുരസ്കാരത്തിന് അര്‍ഹരായ ഇന്ത്യക്കാര്‍. പൊതുസേവനം, സാമുദായിക നേതൃത്വം, മാധ്യമപ്രവർത്തനം, സമാധാനം എന്നീ മേഖലകളിലെ സംഭാവനക്കാണ് പുരസ്കാരം നൽകുന്നത്.
Wednesday, July 24, 2019
ബോറിസ് ജോണ്സണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

1940 മുതലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍
1 വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (കണ്‍സര്‍വേറ്റീവ്) - 1940-1945
2 ക്ലെമന്റ് .ആര്. ആറ്റ് ലി (ലേബര്‍) - 1945-1951
3 വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (കണ്‍സര്‍വേറ്റീവ്) - 1951-1955
4 ആന്തണി ഈഡന് (കണ്‍സര്‍വേറ്റീവ്) - 1955-1957
5 ഹരോള്‍ഡ് മക് മിലന് (കണ്‍സര്‍വേറ്റീവ്) - 1957-1963
6 അലക് ഡഗ്ലസ്സ് ഹോം (കണ്‍സര്‍വേറ്റീവ്) - 1963-1964
7 ഹരോള്‍ഡ് വില്‍സണ്‍ (ലേബര്‍) - 1964-1970
8 ഏഡ്വേര്‍ഡ് ഹീത്ത് (കണ്‍സര്‍വേറ്റീവ്) - 1970-1974
9 ഹരോള്‍ഡ് വില്‍സണ്‍ (ലേബര്‍) - 1974-1976
10 ജയിംസ് കലഹന് (ലേബര്‍) - 1976-1979
11 മാര്‍ഗരറ്റ് താച്ചര്‍ (കണ്‍സര്‍വേറ്റീവ്) - 1979-1990
12 ജോണ്‍ മേജര്‍ (കണ്‍സര്‍വേറ്റീവ്) - 1990-1997
13 ടോണി ബ്ലയര്‍ (ലേബര്‍) - 1997-2007
14 ഗോര്‍ഡന്‍ ബ്രൗണ്‍ (ലേബര്‍) - 2007-2010
15 ഡേവിഡ് കാമറൂണ്‍ (കണ്‍സര്‍വേറ്റീവ്) - 2010-2015
15 തെരേസ മെയ് (കണ്‍സര്‍വേറ്റീവ്) - 2016-2017
Tuesday, July 23, 2019
ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു

ലോകത്തിന് മുന്പില് ഇന്ത്യയുടെ അഭിമാനമായുര്ത്തിക്കൊണ്ട് രണ്ടാം ചാന്ദ്ര ദൗത്യത്തിന് തുടക്കമായി. 2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാണ് വിക്ഷേപണം. 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിന് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. 2008 ഒക്ടോബറിലായിരുന്നു ചന്ദ്രയാന്‍1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചത്. 11 വര്‍ഷത്തിനു ശേഷം ഇപ്പോഴിതാ ചന്ദ്രയാന്‍ 2 യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏകദേശം 978 കോടി രൂപയാണ് പദ്ധതി ചെലവ്. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ഈ ദൗത്യം.
Friday, July 19, 2019
Monday, July 15, 2019
2019ലെ വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പ് ടെന്നീസ് കിരീടം ജോക്കോവിച്ചും ഹാലെപും നേടി


Subscribe to:
Posts (Atom)

