ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ അഭിമാനമായുര്‍ത്തിക്കൊണ്ട് രണ്ടാം ചാന്ദ്ര ദൗത്യത്തിന് തുടക്കമായി. 2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാണ് വിക്ഷേപണം. 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിന് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. 2008 ഒക്ടോബറിലായിരുന്നു ചന്ദ്രയാന്‍1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചത്. 11 വര്‍ഷത്തിനു ശേഷം ഇപ്പോഴിതാ ചന്ദ്രയാന്‍ 2 യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏകദേശം 978 കോടി രൂപയാണ് പദ്ധതി ചെലവ്. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ഈ ദൗത്യം.
Tuesday, July 23, 2019
ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു

Subscribe to:
Post Comments (Atom)
No comments:
Post a Comment