തെരഞ്ഞെടുപ്പ്: മൂന്ന് ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക ഘട്ടം 2020 ഫെബ്രുവരിയിലായിരിക്കും നടത്തുക. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് കെ.എ.എസിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനമാണ് സ്ട്രീം 1. സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥിരാംഗങ്ങളായ ജീവനക്കാര്‍ക്കുള്ളതാണ് സ്ട്രീം 2. ഒന്നാം ഗസറ്റഡ് തസ്തകയിലുള്ളവര്‍ക്കാണ് സ്ട്രീം 3.
പരീക്ഷാ രീതി: പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെയാണ് പരീക്ഷയുടെ വിവിധ ഘട്ടങ്ങള്‍.
200 മാര്‍ക്കിന്റെ പ്രാഥമിക പരീക്ഷയാണുണ്ടാവുക. 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രാഥമിക പരീക്ഷയിലുള്ളത്. ഒബ്ജക്ടിവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. 90 മിനിട്ടാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. പേപ്പര്‍ I ജനറല്‍ സ്റ്റഡീസ് ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കും. പേപ്പര്‍ II ഒന്നാം ഭാഗത്തില്‍ ജനറല്‍ സ്റ്റഡീസും രണ്ടാം ഭാഗത്തില്‍ ഭാഷാ നൈപുണ്യവുമാണ്. ജനറല്‍ സ്റ്റഡീസിന് 50 മാര്‍ക്കിന്റെയും മലയാളം/ തമിഴ്/ കന്നട ഭാഷാ വിഭാഗം ചോദ്യങ്ങള്‍ക്ക് 30ഉം ഇംഗ്ലീഷിന് 20 മാര്‍ക്കിന്റെയും ചോദ്യങ്ങളുണ്ടായിരിക്കും. ഭാഷാവിഭാഗം ഒഴികെയുള്ള ചോദ്യങ്ങള്‍ ഇവിടെയും ഇംഗ്ലീഷില്‍ തന്നെയായിരിക്കും.
മെയിന്‍ പരീക്ഷ 300 മാര്‍ക്കിന്റെയാണ്. 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. വിവരണാത്മക രീതിയില്‍ നടത്തുന്ന പരീക്ഷയ്ക്ക് ഓരോ പേപ്പറിനും രണ്ട് മണിക്കൂറാണ് ദൈര്‍ഘ്യം. ചോദ്യങ്ങള്‍ ഇംഗ്ലീഷിലാണെങ്കിലും പരീക്ഷാര്‍ഥിക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ ഉത്തരമെഴുതാവുന്നതാണ്.
50 മാര്‍ക്കിന്റെ അഭിമുഖം ആണുണ്ടാവുക. പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് റാങ്കിങിന് പരിഗണിക്കില്ല. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെതുമുള്‍പ്പെടെ ആകെ 350ല്‍ ലഭിക്കുന്ന മാര്‍ക്കാണ് റാങ്കിങിന് പരിഗണിക്കുക.
Good information Thanks
ReplyDelete