|
ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിര യോഷിനോ |
രസതന്ത്രത്തിലുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജോണ്‍ ബി ഗുഡിനഫ് (John B. Goodenough - ടെക്‌സസ് സര്‍വകലാശാല), ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ എം. സ്റ്റാന്‍ലി വിറ്റിങ്ഹാം (M. Stanley Whittingham - ന്യൂയോര്‍ക്ക് സര്‍വകലാശാല, ബിങ്ഹാംടണ്‍), ജപ്പാന്‍ ശാസ്ത്രജ്ഞന്‍ അകിര യോഷിനോ (Akira Yoshino - മെയ്‌ജോ സര്‍വകലാശാല, ജപ്പാന്‍) എന്നിവര്‍ പങ്കിട്ടു. ലിഥിയം അയോണ്‍ ബാറ്ററിയുടെ കണ്ടുപിടിത്തത്തിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളാണിവര്‍. സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയുമൊക്കെ ഊര്‍ജസ്രോതസ്സായി മാറിയ ഇത്തരം ബാറ്ററികളുടെ ദീര്‍ഘ സമയം ഊര്‍ജം സംഭരിക്കാനുള്ള കഴിവാണ് വൈദ്യുതവാഹനങ്ങളുടെ വികസനത്തിനും വഴി തെളിച്ചത്. 97 വയസ്സുള്ള ജോണ്‍ ഗുഡിനഫ് രസതന്ത്ര നൊബേല്‍ നേടുന്ന ഏറ്റവും പ്രായമേറിയ വ്യക്തി എന്ന ബഹുമതിക്കുമര്‍ഹനായി.
No comments:
Post a Comment