സാഹിത്യ ലോകത്തെ അതിവിശിഷ്ട പുരസ്‌കാരമായ ബുക്കര്‍ പുരസ്‌കാരം ഇത്തവണ രണ്ടുപേര്‍ പങ്കിട്ടെടുത്തു. കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡും (Margaret Atwood) ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്‌റ്റോയു (Bernadine Evaristo) മാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സമ്മാനത്തുകയായ 50000 പൗണ്ട് (ഏകദേശം 44 ലക്ഷം രൂപ) ഇരുവരും പങ്കിട്ടെടുക്കും. ദി ടെസ്റ്റമെന്റ്‌സ് (The Testaments) എന്ന കൃതിയാണ് അറ്റ്‌വുഡിന് ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി നേടിക്കൊടുത്തത്. ഗേള്‍ (Girl), വിമന്‍ (Women), അദര്‍ ((Other) എന്നിവയാണ് ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായ ഇവരിസ്റ്റോയുടെ കൃതികള്‍.
No comments:
Post a Comment