ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ ഹിന്ദി ഗവേഷണ പുരസ്‌കാരത്തിന് (50,000 രൂപ) അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ 3 വര്‍ഷം(2016-18) കേരളത്തിലെ സര്‍വകാലാശാലകളില്‍ പിഎച്ച്ഡി ലഭിച്ച ഹിന്ദി പ്രബന്ധങ്ങളാണ് പരിഗണിക്കുക. അവസാന തീയതി നവംബര്‍ 15. അപേക്ഷയും പ്രബന്ധത്തിന്റെ പകര്‍പ്പും അയയ്‌ക്കേണ്ട വിലാസം: കേരള ഹിന്ദിസാഹിത്യഅക്കാദമി, ലക്ഷ്മി നഗര്‍, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004.
Wednesday, October 30, 2019
Tuesday, October 15, 2019
Nobel prize 2019: സാമ്പത്തികശാസ്ത്ര നോബല്‍ പുരസ്‌കാരം, ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജി (Abhijit Banerjee) ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ലഭിച്ചു.
Michael Kremer, Esther Duflo and Abhijit Banerjee |
കൊല്‍ക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയിലെ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറാണ്. 1961ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ചാറ്റര്‍ജി 1983 ല്‍ ന്യൂഡല്‍ഹിയിലെ ജെഎന്‍യുവില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് 1988ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി സ്വന്തമാക്കി.
Nobel prize 2019: സാഹിത്യത്തിനുള്ള നൊബേല്‍, 2018 ലെ പുരസ്‌കാരത്തിന് ഓള്‍ഗ ടോകാര്‍ചുക്കും (Olga Tokarczuk) 2019 ലെ പുരസ്‌കാരത്തിന് പീറ്റര്‍ ഹന്‍ഡ്‌കെയും (Peter Handke) അര്‍ഹരായി.
Peter Handke and Olga Tokarczuk |
പ്രത്യേക കാരണങ്ങളാല്‍ 2018ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ടാണ് 2018ലെയും 2019ലെയും പുരസ്‌കാരങ്ങള്‍ ഇപ്പോള്‍ ഒന്നിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ബുക്കര്‍ പുരസ്‌കാരം പങ്കുവച്ചു.
സാഹിത്യ ലോകത്തെ അതിവിശിഷ്ട പുരസ്‌കാരമായ ബുക്കര്‍ പുരസ്‌കാരം ഇത്തവണ രണ്ടുപേര്‍ പങ്കിട്ടെടുത്തു. കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡും (Margaret Atwood) ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്‌റ്റോയു (Bernadine Evaristo) മാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സമ്മാനത്തുകയായ 50000 പൗണ്ട് (ഏകദേശം 44 ലക്ഷം രൂപ) ഇരുവരും പങ്കിട്ടെടുക്കും. ദി ടെസ്റ്റമെന്റ്‌സ് (The Testaments) എന്ന കൃതിയാണ് അറ്റ്‌വുഡിന് ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി നേടിക്കൊടുത്തത്. ഗേള്‍ (Girl), വിമന്‍ (Women), അദര്‍ ((Other) എന്നിവയാണ് ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായ ഇവരിസ്റ്റോയുടെ കൃതികള്‍.
Monday, October 14, 2019
മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു
കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍),
മര്‍ഗരീത്ത ബേയ്‌സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് മറിയംത്രേസ്യയ്‌ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
ഭാരതത്തില്‍നിന്ന് വി. അല്‍ഫോന്‍സാമ്മ, വി. കുര്യാക്കോസ് ചാവറ ഏലിയാസച്ചന്‍, വി. ഏവുപ്രാസ്യാമ്മ, വി. മദര്‍ തെരേസ എന്നിവര്‍ക്കുശേഷം വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നയാളാണ് മറിയം ത്രേസ്യ.
Read more
Read more
Friday, October 11, 2019
Nobel prize 2019: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്
2018 ഏപ്രിലിലാണ് 43 കാരനായ ആബി അഹമ്മദ് അലി എത്യോപ്യന്‍ പ്രധാനമന്ത്രിയാവുന്നത്. സ്ഥാനമേറ്റ് ആറുമാസത്തിനുള്ളില്‍ തന്നെ ചിരകാല ശത്രുരാജ്യമായ എറിത്രിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
Wednesday, October 9, 2019
Nobel prize 2019: രസതന്ത്ര നൊബേല്‍ പുരസ്‌കാരം ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിര യോഷിനോ എന്നിവര്‍ക്ക്.
ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിര യോഷിനോ |
Nobel prize 2019: ഭൗതിക ശാസ്ത്ര നോബല്‍ കനേഡിയന്‍ അമേരിക്കക്കാരനായ ശാസ്ത്രകാരന്‍ ജെയിംസ് പീബിള്‍സ്, സ്വിസ് ശാസ്ത്രജ്ഞരായ മിഷേല്‍ മേയര്‍, ദിദിയെ ക്വലോസ് എന്നിവര്‍ക്ക്
Didier Queloz, James Peebles and Michel Mayor |
Tuesday, October 8, 2019
Nobel prize 2019: കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ വഴിതുറന്ന മൂന്ന് ശാസ്ത്രജ്ഞര്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.
William G. Kaelin Jr, Sir Peter J. Ratcliffe and Gregg L. Semenza |
Thursday, October 3, 2019
അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയ്ക്ക്.
അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടത്തിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയില്‍ ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ പ്രകടനമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്കാണ് മേളയില്‍ മുന്‍തൂക്കം നല്‍കുന്നത്. തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമേകുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
Subscribe to:
Posts (Atom)