my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Wednesday, January 29, 2020

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.കമലം (95) അന്തരിച്ചു.

കരുണാകരന്‍ മന്ത്രിസഭയില്‍ 1982 മുതല്‍ 1987 വരെ സഹകരണമന്ത്രിയയിരുന്നു കമലം. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം.കമലം. 1975ല്‍അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോണ്‍ഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോള്‍ അറസ്റ്റിലായി ജയില്‍വാസമനുഷ്ഠിച്ചു. 82 ല്‍ കല്പറ്റയില്‍നിന്നു മത്സരിച്ചാണ് കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായത്.
ഭര്‍ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി, എം.യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം. മുരളി, എം. രാജഗോപാല്‍, എം. വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

Thursday, January 9, 2020

യു.കെ.യിലെ ഏറ്റവും വലിയ ബാലസാഹിത്യപുരസ്‌കാരം ഇന്ത്യന്‍വംശജയായ ജസ്ബിന്ദര്‍ ബിലാന്.

യു.കെ.യിലെ ഏറ്റവുംവലിയ ബാലസാഹിത്യ പുരസ്‌കാരമായ 'കോസ്റ്റ ചില്‍ഡ്രന്‍സ് ബുക്ക് അവാര്‍ഡ്' ഇന്ത്യന്‍വംശജയ്ക്ക്. ജസ്ബിന്ദര്‍ ബിലാന്‍ എന്ന എഴുത്തുകാരിയുടെ ആദ്യ ബാലസാഹിത്യ നോവലാണ് ഈ പുരസ്‌കാരത്തിനര്‍ഹമായത്. 144 പുസ്തകങ്ങളുടെ പട്ടികയില്‍നിന്നാണ് ജസ്ബിന്ദറിന്റെ  'ആഷ ആന്‍ഡ് ദ സ്പിരിറ്റ് ബേഡ്' എന്നപുസ്തകം പുരസ്‌കാരത്തിനര്‍ഹമായത്. ഇന്ത്യയിലെ ഹിമാലയന്‍താഴ്‌വരയിലെ എഴുത്തുകാരിയുടെ കുട്ടിക്കാലവും മുത്തശ്ശിയുമായുള്ള ബന്ധത്തിന്റെയുമൊക്കെ കഥപറയുന്നതാണ് ഈ പുസ്തകം. നാലരലക്ഷം രൂപയാണു സമ്മാനത്തുക.
2019-ല്‍ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയിരുന്നു. ബിലാന്റെ കുട്ടിക്കാലത്താണ് കുടുംബം ഇംഗ്ലണ്ടിലേക്കു കുടിയേറിയത്. ബാത്തിലെ സ്‌കൂളില്‍ അധ്യാപികയാണിപ്പോള്‍ ജസ്ബിന്ദര്‍.

Thursday, December 19, 2019

കവി വി. മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം.

വി. മധുസൂദനന്‍ നായരുടെ 'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യത്തിനാണ് പുരസ്‌കാരം. ഇംഗ്ലീഷ് വിഭാഗത്തില്‍ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്' എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തിനാണ് ശശി തരൂര്‍ എം.പി പുരസ്‌കാരത്തിനര്‍ഹനായത്.
സ്വാതന്ത്യത്തിനു മുമ്പുള്ള ഇരുണ്ടകാലത്തെക്കുറിച്ചാണ് ശശി തരൂരിന്റെ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്' എന്ന പുസ്തകം.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ചന്ദ്രമതി, എന്‍.എസ്. മാധവന്‍, പ്രൊഫ. എം. തോമസ് മാത്യു. എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരം നിശ്ചയിച്ചത്. ഡോ. ജി.എന്‍. ദേവി, പ്രൊഫ. കെ. സച്ചിദാനന്ദന്‍, പ്രൊഫ. സുഗന്ധ ചൗധരി എന്നിവരടങ്ങിയ ജൂറിയാണ് ശശി തരൂരിന്റെ കൃതി തിരഞ്ഞെടുത്തത്.

Monday, December 9, 2019

സുപ്രീം കോടതിയിലെ ആദ്യ മലയാളി അഡ്വ. ലില്ലി തോമസ് അന്തരിച്ചു.

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു.
ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളായ അഡ്വ. ലില്ലി സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. 1968ലാണ്  സുപ്രീം കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയത്.
മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎല്‍ ബിരുദം നേടി. ഇന്ത്യയില്‍ ആദ്യമായി എംഎല്‍ നേടിയ വനിതയാണ് അഡ്വ. ലില്ലി തോമസ് .
രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ വിലക്കാനുള്ള സുപ്രീം കോടതി വിധി ലില്ലി തോമസ് നല്‍കിയ ഹര്‍ജിയിലായിരുന്നു. ഡല്‍ഹിയിലായിരുന്നു അന്ത്യം.

Friday, November 29, 2019

മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം.

ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അക്കിത്തം. വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തില്‍ പങ്കാളിയായ വ്യക്തിയാണ് അക്കിത്തം.  1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ ഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.
ചെറുകഥകളും ലേഖനങ്ങളും നാടകവും വിവര്‍ത്തനങ്ങളുമടക്കം നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കള്‍, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിന്‍ പൂക്കള്‍, സഞ്ചാരികള്‍, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, കുതിര്‍ന്ന മണ്ണ്, ധര്‍മ സൂര്യന്‍, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവര്‍ത്തനം (ലേഖനസമാഹാരം)  തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017 ല്‍ പത്മശ്രീ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍, വള്ളത്തോള്‍ സമ്മാനം, ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1926 മാര്‍ച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റിക്കര അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. ലോകപ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.



Sunday, November 17, 2019

ഗോതാബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റ്‌

മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ ഇളയ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ നന്ദസേന ഗോതാബയ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മഹിന്ദ രാജപക്സെയുടെ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി (എസ്.എല്‍.പി.പി) സ്ഥാനാര്‍ത്ഥിയായ ഗോതാബയ അറുപത് ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.എന്‍.പി) സജിത് പ്രേമദാസയായിരുന്നു പ്രധാന എതിരാളി. ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ്പുലികളെ തോല്പിച്ച യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ ഗോതാബയ വിവാദപുരുഷനായിരുന്നു.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers