ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളായ അഡ്വ. ലില്ലി സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. 1968ലാണ് സുപ്രീം കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയത്.
മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎല് ബിരുദം നേടി. ഇന്ത്യയില്‍ ആദ്യമായി എംഎല് നേടിയ വനിതയാണ് അഡ്വ. ലില്ലി തോമസ് .
രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ വിലക്കാനുള്ള സുപ്രീം കോടതി വിധി ലില്ലി തോമസ് നല്കിയ ഹര്‍ജിയിലായിരുന്നു. ഡല്‍ഹിയിലായിരുന്നു അന്ത്യം.
No comments:
Post a Comment