മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വി. കെ. ജോഹ്‌റി (Vivek Kumar Johri) ബിഎസ്എഫിന്റെ (BSF - Border Security Force) പുതിയ ഡയറക്ടര്‍ ജനറല്‍. 1984 ബാച്ച് ഐപിഎസ് ഓഫീസറായ വി. കെ. ജോഹ്‌റി മധ്യപ്രദേശ് കേഡറില്‍നിന്നുള്ള വ്യക്തിയാണ്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ റോ (RAW) യില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് പുതിയ നിയമനം.
Saturday, August 31, 2019
Friday, August 30, 2019
വള്ളത്തോള്‍ പുരസ്‌കാരം സക്കറിയയ്ക്ക്

വള്ളത്തോള്‍ സാഹിത്യസമിതി നല്‍കുന്ന ഈ പുരസ്‌കാരത്തിന് 1, 11, 111 രൂപയും കീര്‍ത്തിഫലകവുമാണ് സമ്മാനം. വള്ളത്തോളിന്റെ ജന്മവാര്‍ഷികദിനമായ ഒക്ടോബര്‍ 16 -ന് തിരുവനന്തപുരത്ത് തീര്‍ഥപാദമണ്ഡപത്തില്‍ നടക്കുന്ന സാഹിതീയോത്സവത്തിലാണ് പുരസ്‌കാരം നല്‍കുന്നത്.
ഒട്ടേറെ തമിഴ് സാഹിത്യകൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കെ.ജി. ചന്ദ്രശേഖരന്‍നായര്‍ക്ക് വള്ളത്തോള്‍ കീര്‍ത്തിമുദ്രയും സമ്മാനിക്കും.
Thursday, August 29, 2019
പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് കിരീടം മാനസി നയന ജോഷിക്ക്.



Monday, August 26, 2019
ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി അന്തരിച്ചു.(India’s first woman DGP Kanchan Chaudhary Bhattacharya passes away)
ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ(Kanchan Chaudhary Bhattacharya) അന്തരിച്ചു. തിങ്കളാഴ്ച (26.8.2019) വൈകീട്ടോടെയായിരുന്നു അന്ത്യം. 72 വയസായിരുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയാണ് കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ. 1973- ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ 2004-ലാണ് ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപിയായി ഉത്തരാഖണ്ഡില്‍ നിയമിതയാകുന്നത്. വിശിഷ്ടസേവനത്തിന് 1997-ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി പുരസ്‌കാരവും നേടിയിട്ടുണ്ട്.
2007 ഒക്ടോബര്‍ 31-ന് സര്‍വീസില്‍ നിന്ന് വിരമിച്ചു.
ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയാണ് കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ. 1973- ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ 2004-ലാണ് ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപിയായി ഉത്തരാഖണ്ഡില്‍ നിയമിതയാകുന്നത്. വിശിഷ്ടസേവനത്തിന് 1997-ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി പുരസ്‌കാരവും നേടിയിട്ടുണ്ട്.
2007 ഒക്ടോബര്‍ 31-ന് സര്‍വീസില്‍ നിന്ന് വിരമിച്ചു.
പ്യൂര്‍ടോ വില്ല്യംസ് ഇനി ലോകത്തിന്റെ ഏറ്റവും 'തെക്കേയറ്റത്തെ നഗരം'! (Puerto Williams, the southernmost city in the world

അര്‍ജന്റീനയുടെ അധീനതയിലുള്ള ഉഷ്‌വായ (Ushuaia) എന്ന നഗരമായിരുന്നു ഇതു വരെ ലോകത്തിന്റെ തെക്കേ അറ്റത്തെ നഗരമായി ഗണിക്കപ്പെട്ടിരുന്നത്.
ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് സ്വര്‍ണ്ണം.

ഹൈദരാബാദുകാരി, നാലാം നമ്പര്‍ താരമായ ഒകുഹാരയെ വെറും 38 മിനിറ്റിനുള്ളില്‍ വീഴ്ത്തിയാണ് വിജയമാഘോഷിച്ചത്. സ്‌കോര്‍: 21-7, 21-7.
ലോകചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാംവട്ടമാണ് സിന്ധു മല്‍സരിച്ചത്. 2017 ല്‍ ഒകുഹാരയോടും 2018 ല്‍ കരോലിന മാര്‍ലിനോടും സിന്ധു പരാജയപ്പെട്ടിരുന്നു.
ലോകപ്രശസ്ത ധനകാര്യമാസികയായ ഫോബ്‌സിന്റെ 2018'-19-ലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് സിന്ധുവുണ്ട്. പുതിയ നേട്ടംകൊണ്ട് തന്റെ പേര് തങ്കലിപിയാല്‍ എഴുതുകയാണ് പുസര്‍ല വെങ്കിട്ട സിന്ധു.
Subscribe to:
Comments (Atom)

