my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Tuesday, May 14, 2019

പ്രശസ്ത തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു

മലയാളിയായ തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ 1944, സെപ്തംബര്‍ 26ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്ത് ജനിച്ചു. ഇദ്ദേഹത്തിന്റെ പല കഥകളും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. വിവിധ കാലഘട്ടങ്ങളിലെ സാമൂഹിക പരിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിഷയമായിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം (1997) നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. പ്രശസ്ത ഭാഷാ ശാസ്ത്രപണ്ഡിതന്‍ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ 'കൂനന്‍ തോപ്പിന്' തയാറാക്കിയ മലയാള വിവര്‍ത്തനം പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി (2005).


Sunday, May 12, 2019

നാലാം ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്.


പ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആവേശപോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം ഐ.പി.എല്‍ കിരീടം. അവസാന പന്തില്‍ മലിംഗ ശര്‍ദ്ധുല്‍ ഠാക്കൂറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ചെന്നൈയെ ഒരൊറ്റ റണ്ണിന് തോല്‍പ്പിച്ചു. ഐപിഎല്‍ കിരീടം നാല് തവണ നേടുന്ന ആദ്യ ടീമായി മുംബൈ ചരിത്രത്തില്‍ ഇടം നേടി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് അടിച്ചു.

Monday, May 6, 2019

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല.

SSLC Result 2019

Thursday, March 21, 2019

ലോക്പാലിന് ആദ്യ ചെയർപേഴ്‌സനായി ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി(Justice Pinaki Chandra Ghose has been appointed as the first Chairperson of Lokpal)

ഇന്ത്യയിലെ ആദ്യ ലോക്പാല്‍ (Lokpal - ‘caretaker of people’) ചെയർപേഴ്‌സനായി ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് (Justice Pinaki Chandra Ghose)നിയമിതനായി. സുപ്രീം കോടതി ജഡ്ജിയായിരുന്നു ഇദ്ദേഹം. അഴിമതി വിരുദ്ധ സമിതിയാണ് മൂന്നംഗങ്ങളുള്ള ലോക് പാല്‍. ഒരു അധ്യക്ഷനും ജുഡീഷ്യല്‍ അംഗവും നോണ്‍ ജുഡീഷ്യല്‍ അംഗവും ചേര്‍ന്നതാണ് ലോക്പാല്‍ സമിതി. 2013ല്‍ ആണ് ലോക്പാല്‍ ലോകായുക്ത നിയമം പാസായത്.

Thursday, February 28, 2019

നൈജീരിയയില്‍ ബുഹാരി വീണ്ടും പ്രസിഡന്റ്.


നൈജീരിയയില്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി വീണ്ടും അധികാരത്തിലേക്ക്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍56% വോട്ട് നേടിയ ബുഹാരി വിജയിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. എതിരാളി അറ്റികു അബുബക്കറിന് 41% വോട്ട് ലഭിച്ചു.
 More



Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers