ശാസ്ത്രത്തിന്റെ മനംമടുപ്പിക്കുന്ന കീറാമുട്ടികള്‍ കഥകളുടെ മാധുര്യത്തില്‍ ചാലിച്ച് കുരുന്നു മനസുകളിലേക്ക് പകര്‍ന്നു നല്കിയ പ്രശസ്ത ശാസ്ത്ര സാഹിത്യകാരന്‍ പ്രോഫ. എസ്. ശിവദാസിനാണ് ഇക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്.
ശാസ്ത്രം, പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കിയ 150ലേറെ പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹം ദീര്‍ഘകാലം 'യുറീക്ക' മാസികയുടെ അമരക്കാരനായിരുന്നു. കോട്ടയം സി.എം. എസ് കോളേജില്‍ നിന്ന് രസതന്ത്ര വിഭാഗമേധാവിയായി വിരമിച്ച ഫ്രോഫ.ശിവദാസ് കുട്ടികളില്‍ ശാസ്ത്ര ബോധമുണര്‍ത്താന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ ബഹുമതി.
യുവസാഹിത്യ പുരസ്‌കാരം ആര്യാംബികയ്ക്ക്
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം ആര്യാംബികയ്ക്ക് ലഭിച്ചു. 'തോന്നിയ പോലൊരു പുഴ' എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ് നവംബര്‍ 14 ന് മുംബെയില്‍ നടക്കുന്ന ചടങ്ങില്‍ളാണ് സമ്മാനങ്ങള്‍ നല്കുന്നത് സുപ്രസിദ്ധ അക്ഷരശ്ലോകാചാര്യന്‍ ഇടനാട് കെ. എന്‍. വിശ്വനാഥന്‍ നായരുടെ പുത്രിയാണ് ആര്യാംബിക.