my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Friday, May 29, 2020

എം.പി. വീരേന്ദ്രകുമാര്‍ ഓര്‍മയായി

മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമെന്റേറിയനും കൂടിയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്സഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1936 ജൂലായ് 22-ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസം വയനാട്ടിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സാമൂതിരി കോളേജില്‍നിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി. 1979 നവംബര്‍ 11-ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായി. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1992-'93, 2003-'04, 2011-'12 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാനും 2003-'04-ല്‍ ഐ.എന്‍.എസ്. പ്രസിഡന്റുമായിരുന്നു.
1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്ന അദ്ദേഹത്തിന്റെ ഉത്തരവ് വിവാദമായതോടെ 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 2004-'09 കാലത്ത് പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചു.
നിരവധി സാഹിത്യകൃതികളുടെ കര്‍ത്താവാണ്. ഹൈമവതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങള്‍ സ്മരണകള്‍, ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര, ഡാന്യൂബ് സാക്ഷി, ഹൈമവതഭൂവില്‍, സ്മൃതിചിത്രങ്ങള്‍ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോള്‍, പ്രതിഭയുടെ വേരുകള്‍ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, രോഷത്തിന്റെ വിത്തുകള്‍, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങിയവ പ്രധാന കൃതികളില്‍പ്പെടുന്നു.
ഒട്ടനവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സി. അച്യുതമേനോന്‍ സാഹിത്യ പുരസ്‌കാരം (1995), മഹാകവി ജി. സ്മാരക അവാര്‍ഡ് (1996), ഓടക്കുഴല്‍ അവാര്‍ഡ് (1997), സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1997), കേസരി സ്മാരക അവാര്‍ഡ് (1998), നാലപ്പാടന്‍ പുരസ്‌കാരം (1999), അബുദാബി ശക്തി അവാര്‍ഡ് (2002), വയലാര്‍ അവാര്‍ഡ് (2008), ബാലാമണിയമ്മ പുരസ്‌കാരം (2009), കേശവദേവ് സാഹിത്യപുരസ്‌കാരം, കെ.പി. കേശവമേനോന്‍ പുരസ്‌കാരം (2010), കെ.വി. ഡാനിയല്‍ അവാര്‍ഡ് (2010), ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2010), അമൃതകീര്‍ത്തി പുരസ്‌കാരം (2011), സ്വദേശാഭിമാനി പുരസ്‌കാരം (2011) തുടങ്ങിയവ ഇതില്‍ ചിലതുമാത്രം.
വീരേന്ദ്രകുമാറിനെക്കുറിച്ച് കൂടുതലറിയാം

Friday, March 20, 2020

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ ബാനര്‍ജി അന്തരിച്ചു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ പി.കെ ബാനര്‍ജി (Pradip Kumar Banerjee) അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു
1960ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ചത് പി.കെ ബാനര്‍ജിയായിരുന്നു. 1962ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17ാം മിനിറ്റില്‍ ഗോള്‍ നേടി. ഫ്രഞ്ച് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1956ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ 4-2 ന് തോല്‍പ്പിച്ച കളിയില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന് ബാനര്‍ജി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചു. 1961ല്‍ അര്‍ജുന പുരസ്‌കാരവും 1990ല്‍ പദ്മ ശ്രീ പുരസ്‌കാരവും ലഭിച്ചു. 1936 ജൂണ്‍ 23ന്  ബംഗാളിലെ ജല്‍പായ്ഗുരിയുടെ പ്രാന്തപ്രദേശമായ മൊയ്‌നാപുരിയിലാണ് ബാനര്‍ജിയുടെ ജനനം. കുടുംബം ജംഷഡ്പൂരിലേക്ക് പിന്നീട് താമസം മാറ്റി. മക്കള്‍: പൗല ബാനര്‍ജി, പൂര്‍ണ ബാനര്‍ജി


Saturday, March 14, 2020

കവി ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു.

കവിയും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിക്കാരില്‍ ഒരാളാണ് ഇദ്ദേഹം. മാവേലിക്കര താലൂക്കിലെ വള്ളികുന്നത്ത് 1928 സെപ്തംബര്‍ 23ന് പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശ്ശേരില്‍ ജാനകിയമ്മയുടെയും മകനായാണ് ജനനം. 'തിളച്ച മണ്ണിന്‍ കാല്‍ നടയായ്'  ഇതാണ് പുതുശ്ശേരിയുടെ ആത്മകഥയുടെ പേര്.
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ പദവി നേടി എടുക്കുന്നതില്‍ പുതുശ്ശേരി രാമചന്ദ്രന്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ഇദ്ദേഹം അധ്യക്ഷനായ സമിതി 9 മാസം കൊണ്ട് നാല് വാള്യങ്ങളായി തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു ശ്രേഷ്ഠഭാഷാ പദവിക്കായുള്ള ശ്രമത്തിന്റെ പ്രധാന ഘടകം.
1957ല്‍ കൊല്ലം എസ്.എന്‍.കോളേജില്‍ അധ്യാപക ജിവിതം തുടങ്ങിയ പുതുശ്ശേരി കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രൊഫസറായാണ് വിരമിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, കുമാരനാശാന്‍ അവാര്‍ഡ്. വള്ളത്തോള്‍ അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍, കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര,
കിഷ്‌ക്കിന്ധാ കാണ്ഡങ്ങള്‍), പ്രാചീന മലയാളം, കേരള പാണിനീയം, കേരള പാണിനീയ വിമര്‍ശം, കേരള ചരിത്രത്തിന്റ അടിസ്ഥാന രേഖകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പരേതയായ ബി.രാജമ്മയാണ് ഭാര്യ.

Thursday, February 27, 2020

ഹെന്നെബുയ സാല്‍മിനിക്കോളക്ക് (Henneguya salminicola) ശ്വസിക്കാന്‍ ഓക്‌സിജന്‍ വേണ്ട!

ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഊര്‍ജം നിര്‍മിക്കാന്‍ ഓക്‌സിജന്‍ ആവശ്യമില്ലാത്ത ജീവിയെ കണ്ടെത്തിയിരിക്കയാണ് ശാസ്ത്രജ്ഞര്‍
സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ക്കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്‌സിജനില്ലാതെയും ജീവിക്കാന്‍ കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
പത്തില്‍ത്താഴെ കോശങ്ങള്‍മാത്രമാണ് ഈ ജീവിയെക്കുള്ളത്.
വര്‍ഷങ്ങളോളം നീണ്ട പരിണാമത്തിനിടയില്‍ ഓക്‌സിജനില്ലാത്ത അന്തരീക്ഷങ്ങളില്‍ ജീവിച്ച് ശ്വസിക്കാനുള്ള കഴിവുനഷ്ടപ്പെട്ട, ഫംഗസുകളും അമീബകളുമൊക്കെയുള്‍പ്പെടെയുള്ള ചില ജീവികളുണ്ട്. അത്തരത്തിലാണ് ഈ ജീവിക്കും ഓക്‌സിജന്‍ ശ്വസിക്കാനുള്ള കഴിവുനഷ്ടമായതെന്നാണ് കരുതുന്നത്.
എന്നാല്‍, എങ്ങനെയാണ് ഈ ജീവികള്‍ ഊര്‍ജം നിര്‍മിക്കുന്നതെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല

Tuesday, February 25, 2020

ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് അന്തരിച്ചു.

മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഈജിപ്ത് ഭരിച്ച ഭരണാധികാരിയാണ് ഹുസ്‌നി മുബാറക്ക്. 1981 മുതല്‍ 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്ക് 2011 ജനുവരിയില്‍ നടന്ന മുല്ലപ്പൂവിപ്ലവത്തിനിടെയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്.
1928 മേയ് 4ന് ഈജിപ്തിലെ മൊനുഫീയ ഗവര്‍ണേറ്റിലെ കാഫ്ര്!എല്‍മെസെല്‍ത്തയിലാണ് മുബാറക്ക് ജനിച്ചത്.1975ല്‍ ഈജിപ്തിന്റെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ മുബാറക്ക് 1981 ഒക്ടോബര്‍ 14ന് അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റായി ചുമതലയേറ്റെടുത്തു.
2011ല്‍ അറസ്റ്റിലായതു മുതല്‍ ഏറിയദിവസങ്ങളും ആശുപത്രിയിലായിരുന്നു  മുബാറക്ക്. വര്‍ഷങ്ങളോളം ജയിലിലടച്ചെങ്കിലും മിക്ക കുറ്റങ്ങളില്‍ നിന്നും കുറ്റവിമുക്തനായ അദ്ദേഹം 2017 ല്‍ മോചിതനായി.

Monday, February 17, 2020

ലോറസ് പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്.

ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍.
കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ലഭിച്ചത്. 2011 ലെ ഏകദിന ലോകകപ്പ് ജയിച്ചശേഷം ഇന്ത്യയുടെ യുവതാരങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷത്തിനാണ് പുരസ്‌കാരം.
'ഒരു രാജ്യത്തിന്റെ ചുമലില്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
Lionel Messi
Lewis Hamilton
അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയും ഫോര്‍മുല വണ്‍ കാറോട്ട താരം ലൂയി ഹാമില്‍ട്ടണും മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. തുല്ല്യ വോട്ട് ലഭിച്ചതോടെയാണ് മെസ്സിയും ഹാമില്‍ട്ടണും പുരസ്‌കാരം പങ്കുവെച്ചത്.
Simone Biles
മികച്ച വനിതാതാരത്തിനുള്ള അവാര്‍ഡ് ജിംനാസ്റ്റിക്‌സിലെ ലോകാഭിമാനമായ അമേരിക്കയുടെ സിമോണ്‍ ബൈല്‍സിന് ലഭിച്ചു.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers