ജനുവരി
9. നാസയുടെ ടെസ് (Transiting Exoplanet Survey Satellite (TESS)) എന്ന സാറ്റലൈറ്റ് നടത്തിയ ബഹിരാകാശ നിരീക്ഷണത്തില്‍ കണ്ടെത്തിയ അപൂര്‍വ ഗ്രഹത്തിന് TOI 1338 bഎന്ന് നാമകരണം ചെയ്തു. വോള്‍ഫ് കുക്കിയര്‍ (Wolf Cukier) എന്നു പേരായ 17 വസ്സുകാരനാണ് ഈ കണ്ടെത്തലിന് കാരണമായത്.
12. ഫിലിപ്പൈന്‍സിലെ ഏറ്റവും സജീവമായ രണ്ടാമത്തെ അഗ്നിപര്‍വതമായ ടാല്‍ അഗ്നിപര്‍വതം (Taal Volcano ) പൊട്ടിത്തെറിച്ചു.
24. അങ്കാറയില്‍ നിന്ന് 550 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയിലും അടുത്തുള്ള മലത്യ പ്രവിശ്യയിലും റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
30. ലോകാരോഗ്യ സംഘടന, കോവിഡ്-19(Covid-19) മഹാമാരിയെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി (Public Health Emergency)പ്രഖ്യാപിച്ചു.
31. യുണൈറ്റഡ് കിംഗ്ഡവും ജിബ്രാള്‍ട്ടറും യൂറോപ്യന്‍ യൂണിയനില്‍നിന്നും ഔദ്യോഗികമായി പിന്‍വാങ്ങി.
ഫെബ്രുവരി
1 തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് അകോന്‍കോഗ്വ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡ് ഇന്ത്യയില്‍ നിന്നുള്ള പന്ത്രണ്ടുകാരി കാമ്യ കാര്‍ത്തികേയന്‍ സ്വന്തമാക്കി.
11 ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച മഹാമാരിക്ക് ലോകാരോഗ്യ സംഘടന കോവിഡ്-19 എന്ന് പേരിട്ടു.
29 എല്ലാ പൊതുഗതാഗവും സൗജന്യമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ലക്‌സംബര്‍ഗ് മാറി.
മാര്‍ച്ച്
1 മുഹിദ്ദീന്‍ യാസിന്‍ മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
11 ലോകാരോഗ്യ സംഘടന കോവിഡ്-19 ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു.
27 നോര്‍ത്ത് മാസിഡോണിയ നാറ്റോയില്‍ അംഗമായ 30-ാമത്തെ രാജ്യമായി.
ഏപ്രില്‍
26 പ്രായപൂര്‍ത്തിയാകാത്തപ്പോള്‍ ശിക്ഷിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് സൗദി രാജാവ് സല്‍മാന്‍ പ്രഖ്യാപിച്ചു.
മെയ്
6 നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ കഴിയുന്ന നക്ഷത്ര വ്യവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ആദ്യത്തെ തമോഗര്‍ത്തം കണ്ടെത്തിയതായി ജ്യോതിശാസ്ജ്ഞ്രര്‍ പ്രഖ്യാപിച്ചു.
11 ബള്‍ഗേറിയയിലെ ബച്ചോ കിരോ ഗുഹയില്‍നിന്നും കണ്ടെത്തിയ ഫോസിലില്‍ നടത്തിയ റേഡിയോ കാര്‍ബണ്‍ ഡിഎന്‍എ പരിശോധനയുടെ ഫലം മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇവല്യൂഷനറി ആന്ത്രോപ്പോളജി പുറത്തു വിട്ടു.
ജൂണ്‍
21 വാര്‍ഷിക സൂര്യഗ്രഹണം സംഭവിച്ചു.
ജൂലൈ
20 യുഎഇയുടെ ആദ്യ ചൊവ്വാ ദൗത്യമായ 'അല്‍ അമല്‍' ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു വിജയകരമായി വിക്ഷേപിച്ചു.
29 ഫ്രാന്‍സില്‍ നിന്നും ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കിയ 36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ 5 വിമാനങ്ങള്‍ അംബാലയിലെ വ്യോമസേനാ താവളത്തിലെത്തി.
30 പുരാതന ജീവിതത്തിന്റെ അടയാളങ്ങള്‍ തിരയുന്നതിനും സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങിവരുന്നതിനുമായുള്ള നാസയുടെ മാര്‍സ് 2020 റോവര്‍ ദൗത്യം വിജയകരമായി ആരംഭിച്ചു.
30 വിവാദമായ ഹോങ്കോംഗ് നാഷണല്‍ സെക്യൂരിറ്റി ലോ ചൈന പാസാക്കി.
ആഗസ്റ്റ്
25 ആഫ്രിക്കയില്‍ 40 വര്‍ഷത്തിനു ശേഷം ഉന്മൂലനം ചെയ്യുന്ന രണ്ടാമത്തെ രോഗമായി വൈല്‍ഡ് പോളിയോയെ പ്രഖ്യാപിച്ചു.
28 ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സോ ആബെ അസുഖത്തെ ത്തുടര്‍ന്ന് രാജി പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍
3 മെക്‌സിക്കോ സിറ്റിയില്‍ സാന്താ ലൂസിയ വിമാനത്താവളത്തിന്റെ നിര്‍മാണസ്ഥലത്ത് 200 മാമത്തുകളുടേയും മറ്റ് 30 മൃഗങ്ങളുടേയും അസ്ഥികൂടങ്ങള്‍ കണ്ടെത്തി.
4 ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പോപ്പായി ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ. ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.
16 യോഷിഹിഡെ സുഗ ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയായി.
ഒക്‌ടോബര്‍
22 സ്ത്രീകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള ജനീവ സമവായ പ്രഖ്യാപനത്തില്‍ 34 രാജ്യങ്ങളില്‍ നിന്നുള്ള സര്‍
ക്കാര്‍ പ്രതിനിധികള്‍ ഒപ്പിട്ടു.
26 ക്ലാവിയസ് ഗര്‍ത്തത്തിന് സമീപം സൂര്യപ്രകാശം ലഭിക്കുന്ന ചന്ദ്രന്റെ ഭാഗത്ത് തന്മാത്രാ ജലം ഉണ്ടെന്ന് നാസ സ്ഥിരീകരിച്ചു.
നവംബര്‍
3-7 അമേരിക്കന്‍ ഐക്യനാടുകളുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടു.
11 സ്പുട്ട്‌നിക് വി വാക്‌സിന്‍ കോവിഡ്-19 നെതിരെ 92% ഫലപ്രദമാണെന്ന് റഷ്യ അവകാശപ്പെട്ടു.
15 ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായ പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ 15 രാജ്യങ്ങള്‍ ഒപ്പുവച്ചു.
ഡിസംബര്‍
8 ക്ലിനിക്കലി അംഗീകാരമുള്ളതും പൂര്‍ണമായും പരീക്ഷിച്ചതുമായ വാക്‌സിന്‍ ഉപയോഗിച്ച് വന്‍തോതില്‍ കുത്തിവെയ്പ്പ് കാമ്പെയ്ന്‍ ആരംഭിച്ച ആദ്യത്തെ രാജ്യമായി യുണൈറ്റഡ് കിംഗ്ഡം മാറി.
.$ എവറസ്റ്റിന്റെ യഥാര്‍ത്ഥ ഉയരം 8848.86 മീറ്റര്‍ ആണെന്ന് നേപ്പാളും ചൈനയും ഔദ്യോഗികമായി അംഗീകരിച്ചു.