കരുണാകരന്‍ മന്ത്രിസഭയില്‍ 1982 മുതല്‍ 1987 വരെ സഹകരണമന്ത്രിയയിരുന്നു കമലം. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം.കമലം. 1975ല്‍അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോണ്‍ഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോള്‍ അറസ്റ്റിലായി ജയില്‍വാസമനുഷ്ഠിച്ചു. 82 ല്‍ കല്പറ്റയില്‍നിന്നു മത്സരിച്ചാണ് കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായത്.
ഭര്‍ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി, എം.യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം. മുരളി, എം. രാജഗോപാല്‍, എം. വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.