ഇന്ത്യയിലെ ആദ്യ ലോക്പാല്‍ (Lokpal - ‘caretaker of people’) ചെയർപേഴ്‌സനായി ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് (Justice Pinaki Chandra Ghose)നിയമിതനായി. സുപ്രീം കോടതി ജഡ്ജിയായിരുന്നു ഇദ്ദേഹം. അഴിമതി വിരുദ്ധ സമിതിയാണ് മൂന്നംഗങ്ങളുള്ള ലോക് പാല്‍. ഒരു അധ്യക്ഷനും ജുഡീഷ്യല്‍ അംഗവും നോണ്‍ ജുഡീഷ്യല്‍ അംഗവും ചേര്‍ന്നതാണ് ലോക്പാല്‍ സമിതി. 2013ല്‍ ആണ് ലോക്പാല്‍ ലോകായുക്ത നിയമം പാസായത്.